വടകര :(https://vatakara.truevisionnews.com/) കാത്തിരിപ്പിന്റെ ഇതിഹാസമായ എം. ടി യുടെ മഞ്ഞിന്റെ പാശ്ചാത്തലവും, പ്രചോദനവുമായ നൈനിറ്റാളിന്റെ ഭൂപ്രകൃതിയുടെ ഹൃദ്യമായ ആവിഷ്കരമാണ് വൈക്കം മനോജിന്റെ ഓട്ടോഗ്രാഫുകളെന്ന് കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു.
കടത്തനാട് ലിറ്റ റേച്ചർ ഫസ്റ്റിന്റെ മുന്നോടിയായൊരുക്കിയ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരീന്ദ്രൻ കരിമ്പനപ്പാലം, ലത്തീഫ് കല്ലറയിൽ, സതീശൻ എടക്കുടി, പി. കെ. ഹബീബ്, കണ്യത്ത് പ്രകാശ്, ബിജുൽ ആയാടത്തിൽ, എൻ. കെ. രവീന്ദ്രൻ, പി. കെ. രാമചന്ദ്രൻ വി. പി. സർവ്വോത്തമൻ, എളമ്പിലാട് നാരായണൻ എന്നിവർ സംസാരിച്ചു.
Manoj's heartfelt expression - Kalpetta Narayanan










































