വാണിമേൽ: (https://nadapuram.truevisionnews.com/) വാണിമേൽ വാദീനൂർ കോളേജ് റമദാൻ ക്യാമ്പയിൻ്റെ ഭാഗമായി നടത്തുന്ന ‘ഈത്തപ്പഴം ചാലഞ്ച്’ പ്രചരണാർത്ഥം മഹല്ല് ഖത്തീബുമാരും ഖാസിമാരും പങ്കെടുത്ത ഉലമാ സംഗമം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
പ്രിൻസിപ്പാൾ സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിൻ ചെയർമാൻ കെ.പി. കാസിം ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഖാസിം ദാരിമി പന്തിപ്പൊയിൽ മുഖ്യപ്രഭാഷണം നടത്തി.
ടി.പി. റാഷിദ് തങ്ങൾ, മുഹമ്മദ് ജലാലി ബാഖവി, സി കെ പി അലി മൗലവി,അഷറഫ് ദാരിമി, മുഹമ്മദലി നുജൂമി,ഇബ്രാഹീം മുസ്ലിയാർ, ഹസാൻ ബാഖവി, അമീർ വാഫി, സംഘാടക സമിതി പ്രതിനിധികളായ നടുക്കണ്ടി മൊയ്തു, കെ.പി. മൊയ്തു ഹാജി, സിദ്ദീഖ് കുളപ്പറമ്പ്, തെക്കത്ത് കണ്ടി കുഞ്ഞമ്മദ് ഹാജി, വി.വി. അലി, നൗഷാദ് ചേരനാണ്ടി, മുല്ലാ മുഹമ്മദ്, എൻ.പി.കെ. സുബൈർ, യാസർ പി സി, മുനീർ സംബന്ധിച്ചു.
RamadanCampaign: Ulama Sangam organized at Vadeenur College







































