നാദാപുരം : (https://nadapuram.truevisionnews.com/) നാദാപുരം ഗ്രാമ പഞ്ചായത്തിൻ്റെ കീഴിലുള്ള കല്ലാച്ചി സെൻ്ററിലെ പത്താം തരം തുല്യതാ പരീക്ഷ എഴുതിയ 50 പേരിൽ 49 പേർ വിജയികളായി. സംസ്ഥാന സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ പരിക്ഷാഭവനാണ് പരീക്ഷ നടത്തുന്നത്.
49 പേരിൽ 46 പേർ സ്ത്രീകൾ ആയിരുന്നു. പഞ്ചായത്ത് പ്രൊജക്ടിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപയാണ് ഈ വർഷം തുല്യതാ കോഴ്സിന്ന് വേണ്ടി നീക്കിവെച്ചത്.
കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി ഗ്രാമ പഞ്ചായത്ത് മെമ്പർമാർ വരെ ഇക്കൂട്ടത്തിൽ ഉണ്ട്. നാദാപുരം ഗ്രാമപഞ്ചായത്തിൽ ഇതുവരെ +1 കോഴ്സിന്ന് രജിസ്ട്രർ ചെയ്ത പഠിതാക്കളേയും ഇപ്പോൾ വിജയിച്ചവരേയും ഉൾപ്പെടുത്തി ഉടനെ +1 കോഴ്സ് ആരംഭിക്കുമെന്ന് പ്രസിഡൻ്റ് സഫീറ മൂന്നാംകുനി അറിയിച്ചു.
എല്ലാ പരീക്ഷാ വിജയികളേയും അതിന് നേതൃത്വം നൽകിയ സെൻ്റർ കോഡിനേറ്റർ ഇ. പ്രവീൺ കുമാറിനേയും പ്രസിഡൻ്റ് സഫീറ മൂന്നാം കുനി പ്രത്യേകം അഭിനന്ദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ: കെ എം രഘുനാഥ്, വാർഡ് മെമ്പർ വി വി റിനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
Nadapuram Grama Panchayat achieves brilliant success in the equivalency exam
































