നാദാപുരം:(https://nadapuram.truevisionnews.com/) സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന കലാ കായികമേള 'കേളീരവം 26' സമാപിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിക്ക് സമാപനം കുറിച്ച് വളയം പെട്രോൾ പമ്പ് പരിസരത്ത് നിന്ന് തുടങ്ങിയ സാംസ്കാരിക ഘോഷയാത്ര സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. സമാപന സമ്മേളനം
ഇ കെ വിജയൻ എം ഏൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ അധ്യക്ഷത വഹിച്ചു. ട്രോഫി വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ് നിർവഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ പി പ്രതീഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് പ്രീത,വൈസ് പ്രസിഡന്റ് എം ദിവാകരൻ, ജി സി ഐ പി ടി എ പ്രസിഡന്റ് എം കെ അഷ്‌റഫ്, ജനപ്രതിനിധികളായ ഇ വി അറഫാത്ത്, കെ വിനോദൻ, സി വി കുഞ്ഞബ്ദുള്ള, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി പി ചാത്തു,
അഡ്വ. എ സജീവൻ, ശ്രീജിത്ത് മുടപ്പിലായി, കെ കെ ദീപക്, സുരേന്ദ്രൻ മാസ്റ്റർ, മജീദ് കുയ്തേരി തുടങ്ങിയവർ സംസാരിച്ചു. മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡന്റ് എം കെ അഷ്‌റഫ് രചന നിർവഹിച്ച സ്വാഗത ഗാനം കല്ലാച്ചി ജി സി ഐയിലെ 18 വിദ്യാർത്ഥികൾ ചേർന്ന് ആലപിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേഖല ജോ. ഡയറക്ടർ ഡോ.പി ടി അഹമ്മദ് സൈത് സ്വാഗതവും സ്വാഗത സംഘം ജനറൽ കൺവീനർ പി റോഷിത നന്ദിയും പറഞ്ഞു.
'Kelieravam 26' concludes with a grand procession








































