നാദാപുരം: [nadapuram.truevisionnews.com] കേരള ഗവ. ഹോസ്പിറ്റൽ ഡവലപ്പ്മെൻ്റ് സൊസൈറ്റി എബ്ലോയീസ് യൂണിയൻ ( KGHDSEU CITU) നാദാപുരം ഏരിയാ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. ആദ്യ മെമ്പർഷിപ്പ് അരൂർ പിഎച്ച്സി യിലെ അശോകന് നൽകി. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രജീഷിനെ ആദരിച്ചു.
നിഷ,ലിസ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിന്ദുവിന് ഷമീന ഉപഹാരം നൽകി. ഷാജി വടകര അധ്യക്ഷനായി.
മെമ്പർഷിപ്പ് പ്രവർത്തനം, ഫെബ്രുവരി 1 ജനറൽ കൗൺസിൽ, മെഡിക്കൽ കോളേജ് സമരം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംസ്ഥാന കമ്മിറ്റി അംഗം വി.കെ സുധീഷ് മുയിപ്പോത്ത് വിശദീകരണം നൽകി സംസാരിച്ചു.

സംസ്ഥാന കമ്മിറ്റി നന്ദകുമാർ ഒഞ്ചിയം സംസാരിച്ചു. യോഗത്തിൽ വളയം., എടച്ചേരി അരൂര്, തുടങ്ങിയ ആശുപത്രികളിൽ നിന്നും പ്രാതിനിധ്യം ഉണ്ടായി. ചന്ദ്രൻ സ്വാഗതം പറഞ്ഞു.
HDS Employees Union Membership Campaign










































