ഹരിതകേരളം മിഷൻ പത്താം വാർഷികം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് ക്വിസ് മത്സരം സംഘടിപ്പിച്ചു

ഹരിതകേരളം മിഷൻ പത്താം വാർഷികം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് ക്വിസ് മത്സരം സംഘടിപ്പിച്ചു
Jan 15, 2026 10:49 AM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com] ഹരിത കേരളം മിഷൻ 10-ാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന അഖിലേന്ത്യാ പരിസ്ഥിതി സെമിനാറിന്റെ ഭാഗമായി തുണേരി ബ്ലോക്ക് പഞ്ചായത്ത് ക്വിസ് മത്സരം സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ഗംഗാധരൻ അധ്യക്ഷനായി.  ഹരിത കേരളം മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ കെ കുഞ്ഞിരാമൻ പദ്ധതി വിശദീകരിച്ചു.

ജോ. ബിഡിഒ ശ്രീജേഷ്, വി ജേഷ്, ആർജിഎസ്എ കോ-ഓർഡിനേറ്റർ നീതു, ശിശിര, അനഘ എന്നിവർ സംസാരിച്ചു. യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം പാറക്കടവ് ജിഎംയുപി സ്കൂളിലെ കൃഷ്ണാഞ്ജലിയും രണ്ടാം സ്ഥാനം വാണിമേൽ ഗ്ലോബൽ സ്കൂളിലെ അലീഷ ഫാത്തിമയും മൂന്നാംസ്ഥാനം ഇരിങ്ങണ്ണൂർ വെസ്റ്റ് എൽപി സ്കൂളിലെ ഹൃദുദേവും കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ ഉമ്മത്തൂർ എസ്ഐഎസ്എസിലെ സാൻലിയ ആർ ദിനേശും രണ്ടാംസ്ഥാനം വളയം ഗവ. ഹയർ സെക്കൻ ഡറിയിലെ എസ് ജെ ആരുഷും ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറിയിലെ എസ് എൻ വേദജ് മുന്നാംസ്ഥാനവും നേടി.

ഹരിത കർമസേനാംഗങ്ങളുടെ ക്വിസ് മത്സരത്തിൽ ഷീജ, പി കെ ലിജിഷ, പി ബിജിന എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡൻ്റ് സർട്ടിഫിക്കറ്റ് നൽകി.

Thuneri Block Panchayat Quiz Competition

Next TV

Related Stories
എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

Jan 15, 2026 10:05 AM

എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ്...

Read More >>
Top Stories