ഗാന്ധി വരട്ടെ;വളയം പോലീസ് സ്റ്റേഷൻ്റെ പൂമുഖചുമരിൽ സത്യൻ നീലിമയുടെ മഹാത്മ ഗാന്ധിചിത്രവും

ഗാന്ധി വരട്ടെ;വളയം പോലീസ് സ്റ്റേഷൻ്റെ പൂമുഖചുമരിൽ സത്യൻ നീലിമയുടെ മഹാത്മ ഗാന്ധിചിത്രവും
Jan 22, 2026 10:44 PM | By Kezia Baby

നാദാപുരം : (https://nadapuram.truevisionnews.com/) രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ ഓർമകളും ചിത്രങ്ങളും എന്തിന് നാമംവരെ മായ്ച്ചുകളയാൻ ചിലർ ശ്രമിക്കുന്ന കാലത്ത് വളയം പോലീസ് സ്റ്റേഷൻ്റെ പൂമുഖചുമരിൽ സത്യൻ നീലിമയുടെ മഹാത്മ ഗാന്ധി ഛായ ചിത്രത്തിൻ്റെ വർണവര പൂർത്തിയായി.

ഒന്നരക്കോടി രൂപ ചിലവിൽ പുതുക്കി പണിത വളയം പൊലീസ് സ്റ്റേഷൻ്റെ ബഹുനില മന്ദിരം ശനിയാഴ്ച്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

പുതിയ കെട്ടിടോത്ഘാടനത്തിൻ്റെ ഭാഗമായാണ് മുൻവശത്തെ ചുമരിൽ 14 അടി നീളവും 8 അടി വീതിയിലും ഗാന്ധിജിയുടെ ഓയിൽ പെയിൻ്റ് ചിത്രം തയ്യാറാക്കുന്നത്.

സംസ്ഥാന അധ്യാപക അധ്യാപക ജേതാവ് കൂടിയായ സത്യൻ നീലിമ പ്രമുഖ ചിത്രകാരനും ശില്പിയുമാണ്. നിരവധി സർക്കാർ ഓഫീസുകളിൽ സത്യൻ സൗജന്യമായി മഹാത്മ ഗാന്ധിയുടെ ചിത്രങ്ങൾ വരച്ച് സമ്മാനിച്ചിട്ടുണ്ട്.

മൊകേരി ഗവ. കോളേജ് അങ്കണത്തിൽ പൂർവ്വ വിദ്യാർത്ഥികൾ നിർമ്മിച്ച ടാഗോർ സ്ക്വയറിൽ സ്ഥാപിച്ച രബീന്ദ്ര നാഥ ടാഗോറിൻ്റെ അർദ്ധകായക പ്രതിമ ഉൾപ്പെടെ നിരവധി ശില്പങ്ങൾ സത്യൻ്റെ കരവിരുതിൻ്റെ മാസ്മരികതയിൽ പിറന്നിട്ടുണ്ട്.


Sathyan Neelima's portrait of Mahatma Gandhi is also on the porch wall of the Valayam Police Station

Next TV

Related Stories
'ആരോഗ്യം ആനന്ദം'; കന്നുകുളത്ത് യോഗ പരിശീലനം തുടങ്ങി

Jan 23, 2026 12:41 PM

'ആരോഗ്യം ആനന്ദം'; കന്നുകുളത്ത് യോഗ പരിശീലനം തുടങ്ങി

കന്നുകുളത്ത് യോഗ പരിശീലനം...

Read More >>
Top Stories










News Roundup