വാണിമേൽ: [nadapuram.truevisionnews.com] കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ.വി കുഞ്ഞമ്മത് മാസ്റ്റർക്ക് വാണിമേൽ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
സ്കൂൾ ലൈബ്രറിയിൽ വെച്ച് നടന്ന ചടങ്ങിൽ കെ.എസ്.ടി.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ മൂസ്സ മാസ്റ്റർ അദ്ദേഹത്തെ ഉപഹാരം നൽകി ആദരിച്ചു.
ഉപജില്ല വൈസ് പ്രസിഡന്റ് കണ്ടിയിൽ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.കെ അബ്‌ദുൽ നാസർ, കെ. ഹൈറുന്നിസ, കെ.വി ആരിഫ്, പി.പി അമ്മത്, റഷിദ് കോടിയൂറ, എ.പി അസ്ലം, ടി.കെ അനിഷത്ത്, വി.കെ മുഹമ്മദ്, സാലിം അബ്ദുൽ മജീദ്, ടി.കെ അബ്‌ദുൽ നാസർ, റംല ടീച്ചർ, ഹാജറ ടീച്ചർ, റസീന ടീച്ചർ, പി. ശംസീർ എന്നിവർ സംസാരിച്ചു.
KV Kunjammath honored the master











































