വാണിമേൽ: [nadapuram.truevisionnews.com] വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് മേപ്പയ്യൂർ സലഫിയ്യ അസോസിയേഷൻ നിർമ്മിച്ച് നൽകിയ സ്നേഹവീടിന്റെ താക്കോൽദാനം നടന്നു.
അസോസിയേഷന് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വീട് പൂർത്തിയാക്കിയത്. സലഫിയ്യ അസോസിയേഷൻ പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ താക്കോൽദാന കർമ്മം നിർവഹിച്ചു. താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സലഫിയ്യ അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വി. അബ്ദുള്ള ഉപഹാര സമർപ്പണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷെബി സെബാസ്റ്റ്യൻ, പി.ബി. സൗമ്യ, അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.വി. അബ്‌ദുറഹ്മാൻ, സെക്രട്ടറി എ.പി. അബ്‌ദുൽ അസീസ്, അറബിക് കോളേജ് പ്രിൻസിപ്പാൾ ഡോ. ഫസലുള്ള അൻവാരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കൺവീനർ അജയ് ആവള സ്വാഗതവും ഫാദർ സായി പാറൻകുളങ്ങര നന്ദിയും രേഖപ്പെടുത്തി.
Salafiyya Association's love house for Vilangad disaster victims




























_(17).jpeg)





