വാണിമേൽ: [nadapuram.truevisionnews.com] സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഫാത്തിമ നൂരിയയെ ഉദയം കലാസമിതി ആദരിച്ചു. കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഈ നേട്ടം കൈവരിച്ചത്.
കവി കുന്നത്ത് മൊയ്തു അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാബ്രോൽ രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.കെ. മമ്മു, അഹമദ് കർങ്ങാർ, കല്ലിൽ കുഞ്ഞബ്ദുല്ല, മരുതേരിക്കണ്ടി അബ്ദുല്ല, സി.വി. മൊയ്തീൻ ഹാജി, മടോംപൊയിൽ അബ്ദുല്ല, തെങ്ങലക്കണ്ടി ഹമീദ്, വാഴയിൽ മൊയ്തു ഹാജി, പുത്തമ്പുരയിൽ അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.
അഷ്റഫ് പടയൻ സ്വാഗതവും എൻ.പി. സമദ് നന്ദിയും രേഖപ്പെടുത്തി.
Fatima Nooriya congratulated for winning silver medal in State Karate Championship


































.jpeg)






