നാദാപുരം: [nadapuram.truevisionnews.com] പുറത്താക്കിയ വിദ്യാർത്ഥിയെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ച് നാദാപുരം എം.ഇ.ടി കോളേജിൽ പ്രിൻസിപ്പലിനെ എം.എസ്.എഫ് പ്രവർത്തകർ ഉപരോധിച്ചു. അവസാന വർഷ ബിരുദ വിദ്യാർത്ഥിയെ പുറത്താക്കിയ നടപടിക്കെതിരെയാണ് സമരം ആരംഭിച്ചത്.
വിദ്യാർത്ഥിയെ പ്രവേശിപ്പിക്കാൻ യൂണിവേഴ്‌സിറ്റിയുടെ പ്രത്യേക ഉത്തരവുമായി രക്ഷിതാവ് എത്തിയെങ്കിലും പ്രിൻസിപ്പൽ അത് അംഗീകരിക്കാൻ തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് ഉച്ചയോടെ പ്രവർത്തകർ പ്രിൻസിപ്പലിനെ ഘരാവോ ചെയ്തത്.
എം.എസ്.എഫ് മണ്ഡലം ഭാരവാഹികളായ റംഷീദ് ചേരനാണ്ടി, ആദിൽ ടി.കെ, മിഥിലാജ് പി, ജാനിഫ് നരിപ്പറ്റ, ഫസിൻ മുഹമ്മദ് തുടങ്ങിയവർ ഈ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.
MSF protest at MET College




































_(17).jpeg)





