നാദാപുരം: [nadapuram.truevisionnews.com] വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) നാദാപുരത്ത് സായാഹ്ന ധർണ നടത്തി. അങ്കണവാടി ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഗ്രാറ്റുവിറ്റി അനുവദിക്കുക, കേന്ദ്ര സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, പെൻഷൻകാർക്ക് കേന്ദ്ര വിഹിതം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.എം. ഗീത സമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഏരിയാ പ്രസിഡന്റ് പി.കെ. രജില അധ്യക്ഷത വഹിച്ച ചടങ്ങിൽ ജാനു പുറമേരി, ഗിരിജ പറപ്പള്ളി എന്നിവർ സംസാരിച്ചു. സി. ദീപ സ്വാഗതവും എം. ജീജ നന്ദിയും രേഖപ്പെടുത്തി.
Anganwadi Association strikes to raise demands










































