എടച്ചേരി:(https://nadapuram.truevisionnews.com/)എടച്ചേരി ശ്രീ കാക്കന്നൂർ ക്ഷേത്ര തിറ മഹോത്സവത്തിൻ്റെ ഭാഗമായി ഒന്നാം ദിവസത്തെ പ്രാദേശിക കലാപരിപാടികൾ വ്യാഴാഴ്ച രാത്രി ക്ഷേത്രം സെക്രട്ടറി എ.പി ബാലൻ ഉദ്ഘാടനം ചെയ്തു.ജനറൽ കൺവീനർ പി എൻ തിലകൻ അധ്യക്ഷത വഹിച്ചു. കലാവിഭാഗം കൺവീനർ ഷിബിൻ ടി കെ സ്വാഗതം പറഞ്ഞു .
6 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ഫെബ്രുവരി 3 ന് അവസാനിക്കും .ഫെബ്രുവരി 2 ന് രാത്രി 7 മണിക്ക് വർണശബളമായ പൂക്കലശം കാഴ്ചവരവ് നടക്കും. 3 ന് വിവിധ തിറകളും ഉച്ചക്ക് അന്നദാനവും നടക്കും
Kakkannoor Temple cultural programs begin








































