നാദാപുരം: (https://nadapuram.truevisionnews.com/)സമസ്ത 100-ാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചരണാർത്ഥം എസ്.വൈ.എസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രചരണ പ്രയാണം സമാപിച്ചു. പക്രംതളം മഖാം സിയാറത്തോടെ ആരംഭിച്ച പരിപാടി ജാഥാ നായകൻ നിയോജക മണ്ഡലം എസ്.വൈ.എസ് പ്രസിഡൻ്റ് സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി ക്ക് പതാക നൽകി സയ്യിദ് സനാഉല്ല തങ്ങൾ ബാഅലവി ഉദ്ഘാടനം ചെയ്തു.
കെ.പി അമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പി.പി അശ്റഫ് മൗലവി (മാനേജർ), സയ്യിദ് ഹമീദ് തങ്ങൾ അൽ ഹൈദ്രൂസി , പി.കെ അഹമ്മദ് ബാഖവി, ടി.ടി.കെ ഖാദർ ഹാജി, പി.സി മൊയ്ദീൻ മുസ്ല്യാർ (ഉപനായകർ), കോറോത്ത് അഹമ്മദ് ഹാജി (ഡയരക്ടർ), ടി.എം.വി അബ്ദുൽ ഹമീദ് (കോ-ഓഡിനേറ്റർ), സി അബ്ദുൽ ഹമീദ് ദാരിമി (പൈലറ്റ്) പ്രചരണ യാത്രക്ക് നേതൃത്വം നൽകി. പൈക്കളങ്ങാടി, തളീക്കര, അടുക്കത്ത്, കണ്ടോത്ത്കുനി, വാണിമേൽ, വളയം, നാദാപുരം, എടച്ചേരി, തൂണേരി എന്നിവിടങ്ങളിൽ നടന്ന സ്വീകരണ പരിപാടികളിൽ സൂപ്പി നരിക്കാട്ടേരി, ഹാരിസ് റഹ്മാനി തിനൂര്, വി.പി കുഞ്ഞബ്ദുല്ല മാസ്റ്റർ, ശംസീർ മാസ്റ്റർ, അബ്ദുൽ ജബ്ബാർ മൗലവി, മുഈനലി നിസാമി, ഖാസിം ദാരിമി, ടി.പി ആലി, അശ്റഫ് കൊറ്റാല, രവീഷ് വളയം, ഫൈസൽ ഫൈസി, എ ബശീർ മാസ്റ്റർ, കെ.എം സമീർ, അശോകൻ തൂണേരി പ്രസംഗിച്ചു.
പാറക്കടവിൽ നടന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ബശീർ അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു. അഹമ്മദ് പുന്നക്കൽ, മോഹനൻ പാറക്കടവ്, സലാം ഫൈസി, ബി.പി മൂസ്സ, സി.എച്ച് ഹമീദ് മാസ്റ്റർ, പി.കെ ഉസ്മാൻ ഹാജി, റഫീഖ് ചാചാളി, സാദിഖ് റഹ്മാനി പ്രസംഗിച്ചു.
എൻ.കെ ജമാൽ ഹാജി, ഫസൽ ചങ്ങരംകുളം, സൂപ്പി ഹാജി മർവ്വ, നൗഫൽ ഹുദവി, ഹമീദ് പാലോൽ, ഇ.കെ ഇബ്രാഹിം, ഇബ്രാഹിംകുട്ടി കണ്ടോത്ത്കുനി, സി.വി അശ്റഫ്, ഒ മുനീർ, ടി അമ്മദ് മുസ്ല്യാർ, പി.ടി.കെ സിറാജ്, ടി.പി ഇസ്മയിൽ ഫൈസി, ആതിഖ മജീദ്, നൗഫൽ കുമ്മങ്കോട്, കുഞ്ഞബ്ദുല്ല കൊമ്മിളി, ജാബിർ എടച്ചേരി, സി.പി സലാം, ജാഫർ ചാലപ്രം, സലാം തൂണേരി, ഒ.എം ബശീർ മുസ്ല്യാർ, മഹമൂദ് മുടവന്തേരി വിവിധ കേന്ദ്രങ്ങളിൽ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.
Samastha 100th Anniversary SYS Promotional Journey Concludes









































