എടച്ചേരി: [nadapuram.truevisionnews.com] എടച്ചേരി പഞ്ചായത്ത് കെ.എസ്.എസ്.പി.യു. 34-ാം വാർഷിക സമ്മേളനം പെൻഷൻ പരിഷ്‌കരണവും ക്ഷാമാശ്വാസ കുടിശ്ശികയും അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
കെ. ശ്രീധരന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. ടി. രാജൻ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ. മോട്ടി, കെ.കെ. പുരുഷൻ, ടി. പീതാംബരൻ, ഇ.കെ. ശങ്കര വർമ രാജ, എം.കെ. രാധ, കെ. രമേശൻ, എം.പി. ശ്രീധരൻ, പി. ലക്ഷ്മി, വി. ശശീന്ദ്രൻ, പി.കെ. ബാലൻ, കെ. ബാലൻ ഹരിത, കെ. രാജൻ, വി.പി. പ്രേമചന്ദ്രൻ, പി.കെ. സുജാത, ഒ. സത്യനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി കെ. ശ്രീധരൻ (പ്രസിഡന്റ്), കെ.കെ. പുരുഷൻ (സെക്രട്ടറി), കെ. ബാലൻ ഹരിത (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
KSSPU protests in Edachery

































_(17).jpeg)







