വടകര : (vatakara.truevisionnews.com) സംസ്ഥാന സർക്കാർ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയിൽ മെൻസ്ട്രൽ കപ്പ് വിതരണം ആരംഭിച്ചു. കുടുംബശ്രീ അംഗങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കപ്പുകൾ നൽകുന്നത്. വടകര നഗരസഭാ ഓഫീസിൽ ചെയർ പേഴ്സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു.
കൗൺസിലർ സുനിത രാജീവൻ അധ്യക്ഷയായി. സിഡിഎസ് ചെയർപേഴ്‌സൺ വി കെ റീന, ഹരിത കേരളം മിഷൻ നഗരസഭ കോ ഓർഡിനേ റ്റർ പി ഷംന, ഹെൽത്ത് ഇൻസ്പെക്ടർ പി അജിന എന്നിവർ സംസാരിച്ചു.
Menstrual cups provided to Kudumbashree members in Vadakara Municipality









































