വടകര : (vatakara.truevisionnews.com) ഭരണഘടന രാജ്യത്തെ പൗരന് നൽകുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നീക്കമാണ് വന്ദേമാതരം നിർബന്ധമാക്കുന്നതിലൂടെ കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പിലാക്കുന്നത് എന്ന് എസ്ഡിപിഐ ദേശീയ പ്രവർത്തകസമിതി അംഗം അജ്മൽ ഇസ്മായിൽ പറഞ്ഞു.
അവകാശനിഷേധങ്ങൾക്കെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പൗരാവകാശ ജാഥയുടെ ഭാഗമായി വടകര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൗരാവകാശ റാലിയോട് അനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങൾ പുലരുന്ന ബംഗ്ലാദേശ് ആണ് ബിഎൻപിയുടെ നേതൃത്വത്തിൽ വന്ന സർക്കാർ മുന്നോട്ടുവെക്കുന്നതെങ്കിൽ ഇന്ത്യ ബംഗ്ലാദേശുമായി സഹകരിച്ചു പോകുമെന്ന് പറയുന്ന നരേന്ദ്രമോദി സ്വന്തം രാജ്യത്ത് വൈവിധ്യങ്ങൾ നടപ്പിലാക്കാതെ മുസ്ലിം ക്രിസ്ത്യൻ ദളിത് വിഭാഗങ്ങളെ അരിക് വൽക്കരിക്കുന്ന നിലപാടുകളുമായിട്ടാണ് മുൻപോട്ട് പോകുന്നത്.
തങ്ങൾക്കെതിരെ നിലപാടെടുക്കുന്നവരെ കൽതുറങ്കിൽ അടക്കുന്നു. പൗരാവകാശങ്ങൾക്ക് വേണ്ടി സംസാരിച്ചതിന്റെ പേരിലാണ് എസ്ഡിപിഐയുടെ പ്രഥമ പ്രസിഡണ്ട് ഈ അബൂബക്കർ സാഹിബ് നിലവിലെ പ്രസിഡണ്ട് എം കെ ഫൈസിയും ഉൾപ്പെടെയുള്ള നിരവധി മനുഷ്യാവകാശ പ്രവർത്തകരാണ് തടവറക്കുള്ളിൽ ജാമ്യം പോലും നിഷേധിക്കപ്പെട്ട് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

വടകര പുതിയ ബസ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച പൗരാവകാശ റാലി പൗരാവകാശം കവർന്നെടുക്കുന്നവർക്ക് ശക്തമായ താക്കീത് നൽകി.
ജനപങ്കാളിത്തം വേറെ ശ്രദ്ധ നേടിയ റാലി നഗരം ചുറ്റി സാംസ്കാരിക ചത്വ രത്തിൽ സമാപിച്ചു. വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ ഷമീർ, വടകര നിയോജക മണ്ഡലം സെക്രട്ടറി ബഷീർ കെ കെ, ട്രഷറർ സെജീർ എൻ കെ, വിമൻ ഇന്ത്യ മൂവ്മെന്റ് വടകര മണ്ഡലം പ്രസിഡണ്ട് റാജിഷ സജീർ എന്നിവർ സംസാരിച്ചു.
സിദ്ദീഖ് പുത്തൂർ, ററൗഫ് ചോറോട്, ഫിയാസ് ടി ,സഫീർ വൈക്കിലശ്ശേരി, അൻസാർ യാസർ, ഷാജഹാൻ കെ വി പി, സമദ് മാക്കൂൽ, സമീർ കുഞ്ഞിപ്പള്ളി, നവാസ് ഒഞ്ചിയം, നവാസ് വരിക്കോളി, റാഷിദ് കെ പി, മഷ്ഹൂദ് വടകര,സബാദ് അഴിയൂർ, അഫീറ, തുടങ്ങിയവർ നേതൃത്വം നൽകി.
Imposing Vande Mataram is unconstitutional: Ajmal Ismail









































