#Latest News #Martyrdom Day #M.K. Sukumaran #Valayam
വളയം: (nadapuram.truevisionnews.com) സി.പി.ഐ (എം) പ്രവർത്തകൻ എം.കെ. സുകുമാരന്റെ ഇരുപത്തിയൊൻപതാമത് രക്തസാക്ഷിത്വ വാർഷികദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി രാവിലെ വിവിധ ബ്രാഞ്ചുകളിൽ പ്രഭാതഭേരി, പതാക ഉയർത്തൽ, പ്രകടനം, സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന എന്നിവ നടന്നു. തുടർന്ന് നടന്ന രക്തസാക്ഷി അനുസ്മരണ പരിപാടി സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.പി. ചാത്തു ഉദ്ഘാടനം ചെയ്തു.
എം. ദിവാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക്കൽ സെക്രട്ടറി കെ.എൻ. ദാമോദരൻ സ്വാഗതവും, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.പി. പ്രദീഷ്, എ.കെ. രവീന്ദ്രൻ എന്നിവർ ആശംസകളും നേർന്നു സംസാരിച്ചു.
ഇതോടനുബന്ധിച്ച് വളയം കുറ്റിക്കാട്ടിൽ വെച്ച് കമ്മ്യൂണിസ്റ്റ് കുടുംബ സംഗമവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.കെ. ദിനേശൻ നിർവഹിച്ചു.

എം. ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.പി. ചാത്തു, കെ.പി. പ്രദീഷ്, പി.എസ്. പ്രീത, കെ.എൻ. ദാമോദരൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
വീടിന്റെ മേൽക്കൂരയിൽ നിന്ന് വീണ നിർമാണത്തൊഴിലാളിയെ സമയോചിതമായി രക്ഷപ്പെടുത്തിയ മരാംകണ്ടി സ്വദേശി രഞ്ജിഷിനെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.
Content Highlight: CONTENT HIGHLIGHTS:- M.K. Sukumaran Martyrdom Day Celebration





































.jpeg)





