ജീവൻ രക്ഷിച്ച കൈക്കരുത്തിന് നാടിൻ്റെ സ്നേഹാദരവ്

ജീവൻ രക്ഷിച്ച കൈക്കരുത്തിന് നാടിൻ്റെ സ്നേഹാദരവ്
May 25, 2026 08:53 PM | By Athira V
#Latest News #Local News #Valayam

വളയം: തുവ്വക്കുന്നിലെ ജോലി സ്ഥലത്ത് നിന്നും വീടിൻ്റെ രണ്ടാം നിലയിൽ നിന്ന് കാല് തെന്നിവീണ സഹപ്രവർത്തകയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ യുവാവിന് നാടിൻ്റെ സ്നേഹാദരവ്.

നിർമ്മാണ തൊഴിലാളിയായ രഞ്ജിഷ് കെടിയെയാണ് അംബേദ്കർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചത്. ചടങ്ങിൽ ജിനീഷ് സി അദ്ധ്യക്ഷനായി.

വളയം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയർമാൻ മുഖ്യാതിഥിയായി. ഗംഗധരൻ മാസ്റ്റർ, അതുൽ സി എസ് സുമിത്ത് ശ്രീധർ എന്നിവർ സംസാരിച്ചു.ലിനീഷ് അരുവിക്കര സ്വാഗതം പറഞ്ഞു.

വീടിന്റെ മേൽക്കൂരയിൽ നിന്ന് ഓട് മാറ്റുന്നതിനിടയിൽ കാൽ തെറ്റി താഴേക്ക് വീണ ചന്ദ്രിക്ക് രക്ഷയായത് താഴെ വാഹനത്തിൽ നിന്നും കപ്പിയും കയറും ഉപയോഗിച്ച് ഓട് ഇറക്കുകയായിരുന്ന രഞ്ജിഷിന്റെ സമയോചിതമായ ഇടപെടലായിരുന്നു.

ഇത്രയും ഉയരത്തിൽ നിന്നുള്ള വീഴ്ചയായിരുന്നിട്ടും രഞ്ജിഷിന്റെ സമയബന്ധിതമായ ഇടപെടൽ കാരണം ചന്ദ്രി ഗുരുതരമായ പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.

ചന്ദ്രി താഴേക്ക് വീഴുന്നത് കണ്ട രഞ്ജിഷ് തന്റെ കൈകൾ കൊണ്ട് ചന്ദ്രിയെ താങ്ങിപ്പിടിച്ചു. രഞ്ജിഷ് പിടിച്ചില്ലായിരുന്നെങ്കിൽ താഴെ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ഫ്‌ളോറിലോ ഗ്രില്ലിലോ ഇടിച്ച് ഗുരുതരമായ അപകടം സംഭവിക്കുമായിരുന്നു.

രഞ്ജിഷിന്റെ ഇടപെടൽ മൂലം വീഴ്ചയുടെ ആഘാതം പരമാവധി കുറയ്ക്കാനായി. താഴെ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ചന്ദ്രിയുടെ തല ഭാഗികമായി ഇടിച്ചെങ്കിലും, രഞ്ജിഷ് താങ്ങിയതിനാൽ വലിയ രീതിയിലുള്ള പരുക്കുകൾ ഉണ്ടായില്ല.


Content Highlight: Content Highlights:-Ranjeesh Karathara, The love and respect of the country for the life-saving gesture

#Latest News #Local News #Valayam

Next TV

Related Stories
രക്ഷയുണ്ടാകുമോ ? നാദാപുരം അഗ്നിരക്ഷനിലയത്തിൽ പുതിയ വാഹനം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

May 25, 2026 09:23 PM

രക്ഷയുണ്ടാകുമോ ? നാദാപുരം അഗ്നിരക്ഷനിലയത്തിൽ പുതിയ വാഹനം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

നാദാപുരം അഗ്നിരക്ഷനിലയത്തിൽ പുതിയ വാഹനം എംഎൽഎ ഫ്ലാഗ് ഓഫ്...

Read More >>
ഐ.എച്ച്.ആർ.ഡി കേന്ദ്രീകരിച്ച് വിദ്യാഭ്യാസ ഹബ് സ്ഥാപിക്കണം

May 25, 2026 07:07 PM

ഐ.എച്ച്.ആർ.ഡി കേന്ദ്രീകരിച്ച് വിദ്യാഭ്യാസ ഹബ് സ്ഥാപിക്കണം

കല്ലാച്ചി ഐ.എച്ച്.ആർ.ഡി കേന്ദ്രീകരിച്ച് വിദ്യാഭ്യാസ ഹബ് സ്ഥാപിക്കണമെന്ന് ആവശ്യം...

Read More >>
ഇരിങ്ങണ്ണൂർ നവയുഗ ഗ്രന്ഥാലയത്തിന്റെ വായനക്കളരി ശ്രദ്ധേയമായി

May 25, 2026 01:09 PM

ഇരിങ്ങണ്ണൂർ നവയുഗ ഗ്രന്ഥാലയത്തിന്റെ വായനക്കളരി ശ്രദ്ധേയമായി

ഇരിങ്ങണ്ണൂർ നവയുഗ കലാകായിക സമിതി ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനക്കളരി...

Read More >>
Top Stories










News Roundup






GCC News