#Latest News #Local News #Abhijith MLA #Nadapuram Fire Station
നാദാപുരം : സ്വന്തമായി കെട്ടിടമില്ലാതെ ചേലക്കാട്ടെ മിനി സ്റ്റേഡിയത്തിലെ ഇടുങ്ങിയ മുറിയിൽ ഒതുങ്ങി കൂടുന്ന നാദാപുരം അഗ്നിരക്ഷനിലയത്തെ ആരു രക്ഷിക്കുമെന്ന ചോദ്യങ്ങൾക്കിടെ പുതിയ വാഹനം എത്തി.
മുൻസർക്കാറിൻ്റെ കാലത്ത് അനുവദിച്ചു കിട്ടിയ വാഹനം നാദാപുരം എം. എൽ. എ കെ.എം. അഭിജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു.
സ്റ്റേഷൻ ഓഫീസർ വരുൺ ഉൾപ്പെടെയുള്ള ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു . നാദാപുരം ഗവ. താലൂക്ക് ആശുപത്രി പരിസരത്ത് ഫയർ സ്റ്റേഷനായി സ്ഥലം ഏറ്റെടുതെങ്കിലും കെട്ടിട നിർമ്മാണം ആരംഭിച്ചിട്ടില്ല.
Content Highlight: Content Highlights:- MLA flags off new vehicle at Nadapuram Fire Station
#Latest News #Local News #Abhijith MLA #Nadapuram Fire Station









































