#Latest News #Nadapuram #Development #Chirakkal Mukku Road
നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്തിലെ പത്തൊൻപതാം വാർഡിൽ ഉൾപ്പെടുന്ന ചിറക്കൽ മുക്ക് - ചിറക്കുനി റോഡിന്റെ ഉദ്ഘാടനം പ്രൗഢമായ ചടങ്ങിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി നിർവ്വഹിച്ചു.
വാർഡ് മെമ്പർ വാസു പുതിയപറമ്പത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദേശത്തെ ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. റോഡ് യാഥാർത്ഥ്യമായതോടെ പ്രദേശവാസികളുടെ ദീർഘകാലത്തെ യാത്രാക്ലേശത്തിനാണ് പരിഹാരമായിരിക്കുന്നത്.
ചടങ്ങിൽ നാദാപുരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. അബ്ദുൽ ജലീൽ, പഞ്ചായത്ത് മെമ്പർ സി.വി. ഇബ്രാഹിം, വാർഡ് കൺവീനർ ഇ.സി. ഇബ്രാഹീം, അബു ചിറക്കൽ, ആലക്കൽ മമ്മു, എൻ. അബൂബക്കർ, പോള അബ്ദുല്ല, അമ്മത് കൊല്ലങ്കണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Content Highlight: CONTENT HIGHLIGHTS:- Chirakkal Mukku Road in Nadapuram 19th Ward dedicated to the nation


































.jpg)







