May 28, 2026 10:28 AM

#Latest News #Nadapuram #Damage #House #Thunderstorm

അരൂർ: (nadapuram.truevisionnews.com) പ്രദേശത്ത് പെയ്ത ശക്തമായ മഴയ്ക്കൊപ്പമുണ്ടായ അതിശക്തമായ ഇടിമിന്നലിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. അരൂർ നടക്ക് മീത്തലിലെ വലിയപറമ്പത്ത് വിനോദന്റെ വീടാണ് ഇടിമിന്നലിൽ തകർന്നത്.

ഇന്നലെ വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. മിന്നലിന്റെ ആഘാതത്തിൽ വീടിന്റെ മുകൾ നിലയിൽ ടൈൽസ് പാകിയ ഭാഗം പൂർണ്ണമായും തകർന്ന് തരിപ്പണമായ നിലയിലാണ്.

കൂടാതെ വീടിനകത്തെ ഇലക്ട്രിക് വയറിങ്ങുകൾ പൂർണ്ണമായി കത്തിയമരുകയും മറ്റ് പല ഭാഗങ്ങൾക്കും വലിയ രീതിയിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് വീട്ടിൽ ആളുകൾ ആരും തന്നെ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. വീട്ടുകാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Content Highlight: content highlights:- House severely damaged by lightning in Aroor

#Latest News #Nadapuram #Damage #House #Thunderstorm

Next TV

Top Stories










News Roundup






GCC News






Entertainment News