#latest news #vadakara National highway #service roads #heavy rain
വടകര: (https://vatakara.truevisionnews.com/) കാലവർഷം ശക്തിപ്രാപിച്ചതോടെ ദേശീയപാതയിലും നാട്ടിൻപുറങ്ങളിലുമടക്കം രൂപപ്പെട്ട വെള്ള ക്കെട്ട് ജനങ്ങളെ ദുരിതത്തിലാക്കുന്നു. വെള്ളി രാവിലെ മുതൽ തിമിർത്ത് പെയ്ത മഴയിൽ ദേശീയ പാതയുടെ അഴിയൂർ റീച്ചിൽ മിക്കയിടത്തും സർവീസ് റോഡുകൾ വെള്ളക്കെട്ടിലായി. പുതുപ്പണത്ത് സർവീസ് റോഡിൽ ചെറു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത തരത്തിൽ വെള്ളം നിറഞ്ഞത് ഗതാഗതത്തെ ബാധിച്ചു.
ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ വെള്ളക്കെട്ടിൽ കുടുങ്ങി. വടകര പുതിയ ബസ് സ്റ്റാൻഡ് ഭാഗത്ത് ദേശീയപാതയിൽനിന്ന് വെള്ളം ഒലിച്ചിറങ്ങി നിരവധി കടകൾ വെള്ളത്തിലായി. വ്യാപാരികൾക്ക് സ്ഥാപനങ്ങളിലേക്ക് കയറാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ദേശീയപാതയിൽ കരിമ്പന പാലം, ലിങ്ക് റോഡിനോട് ചേർന്ന ഭാഗം, കൈനാട്ടി ഉൾപ്പെടെ നിരവധി ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
അശാസ്ത്രീയമായ ദേശീയപാത നിർമാണപ്രവൃത്തിയാണ് വെള്ളക്കെട്ടിനും ദുരിതത്തിനുമിടയാക്കിയത്. സർവീസ് റോഡിലെ വെള്ളം പാതയോട് ചേർന്ന വീടുകളിലേക്ക് കയറുന്നതും പ്രശ്നമാണ്.
പുതുതായി നിർമിച്ച ഡ്രെയിനേജുകളിലേക്ക് വെള്ളം ഒഴുകിപ്പോകാൻ ഒരു സംവിധാനവുമില്ലാത്തതും അടഞ്ഞുകിടക്കുന്നതുമാണ് പ്രശ്‌നങ്ങൾക്കിടയാക്കുന്നത്. ഗ്രാമീണ റോഡുകൾ പലയിടത്തും വെള്ളക്കെട്ടിലായി. പതിയാരക്കര നടുവയൽ, പുതുപ്പണം കുളങ്ങരത്ത് താഴെ തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ള ക്കെട്ട് ദുരിതം വിതച്ചത്.
Content Highlight: National highway and service roads submerged in heavy rain in Vadakara
#latest news #vadakara National highway #service roads #heavy rain











































