#latest news #Environment Day celebration #Muttungal South UP school
ചോറോട്: (https://vatakara.truevisionnews.com/) മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ കീഴിൽ വിവിധങ്ങളായ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ചോറോട് പഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ രാഗേഷ് കെ.ജി വൃക്ഷതൈ പാകി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
വിത്ത് ബോൾ നിർമ്മാണവും വിതരണവും, ബെസ്റ്റ് ഔട്ട് ഓഫ് വെയ്സ്റ്റ്, നാച്വർ സെൽഫി ഫോട്ടോഗ്രാഫി കോണ്ടസ്റ്റ്, ക്വിസ് മൽസരം, ഗ്രീൻ ഫാഷൻ ഷോ, പരിസ്ഥിതി അവബോധ പ്രതിജ്ഞ, വൃക്ഷതൈ നടൽ എന്നിങ്ങനെ വേറിട്ടതും ആകർഷവുമായ പരിപാടികളാണ് ക്ലബിന് കീഴിൽ സംഘടിപ്പിച്ചത്.
എച്ച്.എം.കെ ജീജ ,സ്റ്റാഫ് സെക്രട്ടറി വി ഹരികൃഷ്ണൻ , ദിനാചരണ കമ്മിറ്റി കൺവീനർ ശ്രീരാഗ് പി ,ജോ: കൺവീനർ രമിത ആർ നായർ , സുബുലുസ്സലാം , അബുലയിസ് കാക്കുനി, ജിസ്ന ബാലൻ, അശ്വിൻ വി.കെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിവിധ മൽസരങ്ങളിൽ ജേതാക്കളായ കുട്ടികൾക്ക് മൊമൻ്റോ നൽകി ആദരിച്ചു.
Content Highlight: Muttungal South UP school organized Environment Day celebration
#latest news #Environment Day celebration #Muttungal South UP school

































.jpeg)









