വടകരയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സർവ്വീസ് റോഡ് അടിയന്തിരമായി നവീകരിക്കണം: കെ.കെ. രമ എം.എൽ.എ

വടകരയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സർവ്വീസ് റോഡ് അടിയന്തിരമായി നവീകരിക്കണം: കെ.കെ. രമ എം.എൽ.എ
Jun 7, 2026 04:39 PM | By Krishnapriya S R
#Latest News #Vatakara #Service Road #KK Rama #MLA

വടകര: (vatakara.truevisionnews.com) വടകര മേഖലയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ സർവ്വീസ് റോഡ് അടിയന്തിരമായി നവീകരിക്കാൻ സർക്കാർ ഇടപെടണമെന്നും, വികസനത്തിന് തടസ്സം നിൽക്കുന്ന നഗരത്തിലെ അനധികൃത പാർക്കിംഗ് മാറ്റണമെന്നും കെ.കെ. രമ എം.എൽ.എ. പറഞ്ഞു.

വടകര ഡവലപ്പ്മെൻ്റ് ഫോറം നേതൃത്വത്തിൽ " റൂറൽ എസ് .പി ഓഫീസ് മുതൽ കൈനാട്ടി വരെ സർവ്വീസ് റോഡ് നവീകരിച്ച് ഗതാഗതം സുഗമമാക്കുക , മാർക്കറ്റ് റോഡ്, ജെ.ടി.റോഡ്, മെയിൻ റോഡ് എന്നിവിടങ്ങളിലെ അനധികൃത പാർക്കിംഗും ഗതാഗത കുരുക്കും ഒഴിവാക്കുക " എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ സായാഹ്നധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കെ.കെ. രമ എം.എൽ.എ.

പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന ധർണ യിൽ ഫോറം പ്രസിഡണ്ട് അഡ്വ: ഇ.നാരായണൻ നായർ അധ്യക്ഷതവഹിച്ചു. സി.കെ. വിജയൻ , വിനോദ് ചെറിയ ത്ത് , എ . പി . ഹരിദാസൻ , കെ. എൻ. വിനോദ് , അഡ്വ: രാജൻ കായക്ക, കെ. ബാലകൃഷ്ണൻ, വി.പി. രമേശൻ , വി . അസീസ് ടി.കെ. രാമദാസ് , സൽവ കുഞ്ഞമ്മദ് ,എ വിജയൻ, ഉഷസ്സ് ഗോപാലൻ എന്നിവർ സംസാരിച്ചു.

Content Highlight: K.K. Rama calls for urgent renovation of service road to resolve traffic congestion

#Latest News #Vatakara #Service Road #KK Rama #MLA

Next TV

Related Stories
'ജീവന് തണലാകാം' മടപ്പള്ളിയിൽ പാലിയേറ്റീവ് കെയർ ഫണ്ട് ശേഖരണത്തിനായി ചായസൽക്കാരം സംഘടിപ്പിക്കുന്നു

Jun 7, 2026 03:48 PM

'ജീവന് തണലാകാം' മടപ്പള്ളിയിൽ പാലിയേറ്റീവ് കെയർ ഫണ്ട് ശേഖരണത്തിനായി ചായസൽക്കാരം സംഘടിപ്പിക്കുന്നു

മടപ്പള്ളിയിൽ പാലിയേറ്റീവ് കെയർ ഫണ്ട് ശേഖരണത്തിനായി ചായസൽക്കാരം...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Jun 7, 2026 02:18 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം

Jun 7, 2026 12:18 PM

താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം

താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി...

Read More >>
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും സൗജന്യ വൃക്ഷത്തൈ വിതരണം ചെയ്തു

Jun 7, 2026 12:12 PM

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും സൗജന്യ വൃക്ഷത്തൈ വിതരണം ചെയ്തു

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും സൗജന്യ വൃക്ഷത്തൈ വിതരണം...

Read More >>
ആരോഗ്യം; കുട്ടോത്ത് ആയുഷ് ഹെൽത്ത് സെന്ററിന് ഇനി പുതിയ യോഗാ ഹാൾ

Jun 7, 2026 10:11 AM

ആരോഗ്യം; കുട്ടോത്ത് ആയുഷ് ഹെൽത്ത് സെന്ററിന് ഇനി പുതിയ യോഗാ ഹാൾ

കുട്ടോത്ത് ആയുഷ് ഹെൽത്ത് സെന്ററിന് ഇനി പുതിയ യോഗാ...

Read More >>
ശക്തമായ മഴ; വടകര ജില്ലാ ആശുപത്രിയുടെ മതിൽ തകർന്നുവീണു

Jun 7, 2026 10:05 AM

ശക്തമായ മഴ; വടകര ജില്ലാ ആശുപത്രിയുടെ മതിൽ തകർന്നുവീണു

വടകര ജില്ലാ ആശുപത്രിയുടെ മതിൽ...

Read More >>
Top Stories

News Roundup

GCC News