പരാജത്തിൽ നിന്നും ഉയർന്നു വരാനുളള കരുത്തുണ്ടാകണം -ഷാഫി പറമ്പിൽ എം.പി

പരാജത്തിൽ നിന്നും ഉയർന്നു വരാനുളള കരുത്തുണ്ടാകണം -ഷാഫി പറമ്പിൽ എം.പി
Jun 7, 2026 08:06 PM | By Athira V
#Latest News #Shafi Parambil MP

നാദാപുരം: കല്ലും മുളളും നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ച ദൂരമാണ് ഒരാളുടെ വിജയം അളക്കേണ്ടതെന്നും പരാജയങ്ങളിൽ നിന്നും ഉയർന്നു വരാനുളള ശക്തിയും കരുത്തും ആർജ്ജിക്കുമ്പോഴാണ് യഥാർത്ഥ വിജയം ലഭിക്കുകയെന്നും അതിലാണ് മനസറിഞ്ഞുളള സന്തോഷം ലഭിക്കുകയെന്നും ഷാഫി പറമ്പിൽ എം.പി.പറഞ്ഞു.

കെ.എംഅഭിജിത്ത് എം.എൽ.എ.യുടെ നേത്യത്വത്തിൽ നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികൾക്ക് ഉമ്മൻചാണ്ടി എക്‌സലെന്റ് അവാർഡ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനം കല്ലാച്ചിയിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം.

താൽപര്യമുളള വിഷയങ്ങൾ താൽപര്യപൂർവ്വം പഠിക്കുകയും അത് നാടിന് ഉപകാരപ്രദമായ രീതിയിൽ മാറ്റുകയും ചെയ്യുമ്പോഴാണ് ജീവിതം വിജയിക്കുന്നത്. വിജയം വരിച്ച മഹാന്മാരുടെ ജീവിത വഴി പരിശോധിച്ചാൽ നമുക്ക് ഇക്കാര്യം ബോധ്യപ്പെടുമെന്നും ഷാഫി പറമ്പിൽ എം.പി.പറഞ്ഞു.ചടങ്ങിൽ കെ.എം.അഭിജിത്ത് എം.എൽ.എ.അധ്യക്ഷനായി.

ചടങ്ങിൽ ജോസഫ് അന്നംകുട്ടി ജോസ് മുഖ്യപ്രഭാഷണം നടത്തി.സ്‌നേഹം കൊണ്ടും നല്ല പെരുമാറ്റം കൊണ്ടും മാത്രമേ ജീവിത വിജയം നേടാൻ സാധിക്കുകയൂളളുവെന്നും മാതാപിതാക്കൾ കുട്ടികൾക്ക് നല്ല മാത്യകകൾ സമ്മാനിക്കണം.എന്നാൽ മാത്രമേ് കുട്ടികൾ നല്ലവരായി മാറുകയുളളൂവെന്നും ഇതാണ് കുടുംബത്തിന് ലഭിക്കുന്ന ഏറ്റവും നല്ല സമ്മാനമെന്നും ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞു.

ഓപ്പറേഷൻ തൂഫാന്റെ നാദാപുരം നിയോജക മണ്ഡലം തല പരിപാടിയുടെ ഉദ്ഘാടനം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐ.പി.എസ്.നിർവ്വഹിച്ചു.

ചടങ്ങിൽ പാറക്കൽ അബ്ദുല്ല എം.എൽ.എ,ഗായകൻ ഷാഫി കൊല്ലം,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.നവാസ്,ബ്ലോക്ക് പ്രസിഡന്റ്മാരായ കെ.പി.പ്രദീഷ്,കെ.ശശീന്ദ്രൻ,വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ എം.കെ.സഫീറ,അഹമ്മദ പുന്നക്കൽ,വളപ്പിൽ കുഞ്ഞമ്മദ്,സതി,ടി.പ്രദീപ്കുമാർ,പി.എസ്.പ്രീതി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.എം.രഘുനാഥ്,സൂപ്പി നരിക്കാട്ടേരി,ബംഗ്ലത്ത് മുഹമ്മദ്,കെ.ടി.ജെയിംസ്,ആവോലം രാധാക്യഷ്ണൻ,എം.പി.ജാഫർ എന്നിവർ സംസാരിച്ചു.

Content Highlight: We must have the strength to rise from failure - Shafi Parambil MP

#Latest News #Shafi Parambil MP

Next TV

Related Stories
ബ്ലോക്ക് സമ്മേളനം;  നാദാപുരം ബസ് സ്റ്റാൻഡ് നിർമ്മാണ പ്രവർത്തനം അടിയന്തിരമായി പൂർത്തിയാക്കുക -ഡിവൈഎഫ്ഐ

Jun 7, 2026 09:29 PM

ബ്ലോക്ക് സമ്മേളനം; നാദാപുരം ബസ് സ്റ്റാൻഡ് നിർമ്മാണ പ്രവർത്തനം അടിയന്തിരമായി പൂർത്തിയാക്കുക -ഡിവൈഎഫ്ഐ

ബ്ലോക്ക് സമ്മേളനം; നാദാപുരം ബസ് സ്റ്റാൻഡ് നിർമ്മാണ പ്രവർത്തനം അടിയന്തിരമായി പൂർത്തിയാക്കുക...

Read More >>
പുറമേരി പഞ്ചായത്ത് 'ഡ്രീംസ് കണക്ട് '26' അനുമോദന സംഗമം സംഘടിപ്പിച്ചു

Jun 7, 2026 08:09 PM

പുറമേരി പഞ്ചായത്ത് 'ഡ്രീംസ് കണക്ട് '26' അനുമോദന സംഗമം സംഘടിപ്പിച്ചു

പുറമേരി പഞ്ചായത്ത് 'ഡ്രീംസ് കണക്ട് '26' അനുമോദന സംഗമം...

Read More >>
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും സൗജന്യ വൃക്ഷത്തൈ വിതരണം ചെയ്തു

Jun 7, 2026 12:16 PM

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും സൗജന്യ വൃക്ഷത്തൈ വിതരണം ചെയ്തു

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും സൗജന്യ വൃക്ഷത്തൈ വിതരണം...

Read More >>
Top Stories










News Roundup






GCC News