#Latest News #Nadapuram #Heavy Rain
നാദാപുരം : കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയിൽ. നാദാപുരം 18ാം വാർഡിലെ കുരിക്കല് കണ്ടി കുമാരൻ്റെ വിടിനോട് ചേർന്ന ഭാഗത്തെ മണ്ണ് താഴ്ച്ചയിലേക്ക് ഇടത്ത് വീണതിനാലാന്ന് വീട് അപകടാവസ്ഥയിലായത്. ശനിയാഴ്ച അർദ്ധരാത്രിയോടയാണ് മണ്ണിടിഞ്ഞത്.
ഇനിയും കനത്ത മഴയുണ്ടായാൽ ഇരുനില വീടിന് അപകടം സംഭവിക്കുമെന്ന് ആശങ്കയിലാണ് കുടുംബം. കൂലിപ്പണി ചെയ്ത് വീട് പുലർത്തുന്ന കുമാരന് വീട് അപകടാവസ്ഥ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കുടുംബം. സിപിഐ എം ലോക്കൽ സെക്രട്ടറി എരോത്ത് ഫൈസലിൻ്റെ നേതൃത്വൽ സ്ഥലം സന്ദർശിച്ചു .
Content Highlight: House in danger after landslide in Nadapuram due to heavy rain









































