Jun 8, 2026 12:00 PM

#LATEST NEWS #DYFI #KADATHANADU SOCIETY #VADAKARA

വടകര: (https://vatakara.truevisionnews.com/) നിക്ഷേപണം തിരിച്ചുനൽകാത്ത കോൺഗ്രസ് ഭരണസമിതിയുടെ വഞ്ചനയിൽ മനംനൊന്ത് വായോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഴുവൻ പ്രതികൾക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.

ചെമ്മരത്തുരിൽ പുഷ്പൻ നഗറിൽ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു ഉദ്ഘാടനംചെയ്തു. ആർ എസ് റിബേഷ് അധ്യക്ഷനായി. ആർ എസ് റിബേഷ്, ടി ടി ജെനീഷ്, ടി പി അമൽരാജ്, കെ ടി സപന്യ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് എൽ ജി ലിജീഷ്, സം സ്ഥാന കമ്മിറ്റി അംഗം പി സി ഷൈജു, കെ ഷഫീഖ്, കെ എം നിനു, ജില്ലാ കമ്മിറ്റി അംഗം എം കെ നികേഷ് എന്നിവർ സംസാ രിച്ചു. ഭാരവാഹികൾ: ടി ടി ജെനീ ഷ് (പ്രസിഡന്റ്), ബി എസ് വൈശാഖ്, പി സുബീഷ് (വൈ സ് പ്രസിഡന്റുമാർ), എൻ ഷി ജിൻ (സെക്രട്ടറി), എൻ വി അമൽ കൃഷ്ണ, കെ ടി സപന്യ (ജോ. സെക്രട്ടറിമാർ), പി എസ് അർജുൻ (ട്രഷറർ).

Content Highlight: DYFI demands action against all those responsible for the suicide of an elderly man

#LATEST NEWS #DYFI #KADATHANADU SOCIETY #VADAKARA

Next TV

Top Stories










News Roundup






Entertainment News