Jun 17, 2026 09:28 PM

#Latest News #Fake screenshot #UDF Vadakara Constituency Committee

വടകര: വ്യാജ സ്ക്രീൻ ഷോർട്ട് ഗുഢാലോചനയിൽ പങ്കാളികളായ മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ എത്തിക്കണമെന്ന് യു.ഡി എഫ് വടകര നിയോജകമണ്ഡലം കമ്മാറ്റി യോഗം അഭിപ്രായപ്പെട്ടു. സി പി എമ്മിലെ ഉന്നത നേതാക്കൾക്കുള്ള പങ്കും അന്വേഷിക്കണം.

കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഡിവൈഎഫ് ഐ നേതാവ് അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ സി പി എമ്മിന്റെ പങ്ക് മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. നാല് വോട്ടിന് വേണ്ടി എന്ത് നേറികേടും ചെയ്യുന്ന പാർട്ടിയായി സി പി എം മാറിയെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്.

ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.. എൻ പി അബ്ദുള്ള ഹാജി, പി പി ജാഫർ , പ്രദീപ് ചോമ്പാല , ബാബു ഒഞ്ചിയം, പുറന്തോടത്ത് സുകുമാരൻ ,സി കെ വിശ്വനാഥൻ, വി കെ പ്രേമൻ, പി എസ് രഞ്ജിത്ത് കുമാർ , അഫ്നാസ് ചോറോട്, പി ബാബുരാജ്, പി എം മുസ്തഫ, അരവിന്ദൻ മാടക്കര, ടി സി രാമചന്ദ്രൻ ,പാറക്കൽ ചന്ദ്രൻ , കെ എം അഷ്ക്കർ, എന്നിവർ സംസാരിച്ചു.

Content Highlight: Fake screenshot All those involved should be arrested UDF

#Latest News #Fake screenshot #UDF Vadakara Constituency Committee

Next TV

Top Stories










News Roundup