കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍
Jun 20, 2026 07:10 AM | By VIPIN P V
#Latest News #Kafir Screenshot Case #Jithin Bhaskar #Police Case #Vatakara

വടകര : (vatakara.truevisionnews.com) കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ, ഫോൺ റീസെറ്റ് ചെയ്ത് വിവരങ്ങൾ മായ്ച്ച് കളഞ്ഞെന്ന് കണ്ടെത്തി. ജില്ലാ ഫൊറൻസിക് ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. ഫോണിലെ വിവരങ്ങൾ മായ്ച്ച് റീസെറ്റ് ചെയ്തതായി ചോദ്യം ചെയ്യലിൽ ജിതിൻ ഭാസ്കർ സമ്മതിച്ചു.

ഫോൺ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കും. പരിശോധനയ്ക്കയക്കാൻ കോടതിയിൽ എസ്ഐടി ഇന്ന് അപേക്ഷ നൽകും. അതേസമയം, ജിതിൻ ഭാസ്കറിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ദിവസങ്ങൾക്ക് മുമ്പാണ് കേസിൽ ജിതിൻ ഭാസ്കർ അറസ്റ്റിലാവുന്നത്.

ജിതിന്‍ ഭാസ്‌കരന്റെ ജാമ്യ ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇന്ന് വൈകിട്ട് 5 വരെയാണ് പൊലീസ് കസ്റ്റഡി. വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യം തള്ളിയത്. പ്രതി സമര്‍പ്പിച്ച ജാമ്യാപേക്ഷ വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളുകയും, ഇദ്ദേഹത്തെ രണ്ട് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

ജിതിന്‍ ആണ് സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചത് എന്നതിന് തെളിവില്ല എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതി തെളിവുകള്‍ നശിപ്പിച്ചെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.

Content Highlight: Kafir screenshot case Jithin Bhaskar's phone with crucial information found to have been reset

#Latest News #Kafir Screenshot Case #Jithin Bhaskar #Police Case #Vatakara

Next TV

Related Stories
ഒറ്റക്കെട്ടായി ലഹരിക്കെതിരെ...; വടകരയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും ഫുട്ബോൾ കിക്ക് ഓഫും സംഘടിപ്പിച്ചു

Jun 19, 2026 02:10 PM

ഒറ്റക്കെട്ടായി ലഹരിക്കെതിരെ...; വടകരയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും ഫുട്ബോൾ കിക്ക് ഓഫും സംഘടിപ്പിച്ചു

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, ഫുട്ബോൾ കിക്ക് ഓഫ്, ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ,...

Read More >>
ചോല റസിഡന്റ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടത്തി

Jun 19, 2026 10:22 AM

ചോല റസിഡന്റ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടത്തി

ചോല റസിഡന്റ് അസോസിയേഷൻ, വാർഷിക ജനറൽ ബോഡി യോഗം...

Read More >>
തെളിവ് നശിപ്പിച്ചു ;കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തള്ളി

Jun 18, 2026 01:06 PM

തെളിവ് നശിപ്പിച്ചു ;കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തള്ളി

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം...

Read More >>
പ്രതീകാത്മക ഫിഫ വേൾഡ് കപ്പ് മത്സരവുമായി മുട്ടുങ്ങൽ സൗത്ത് യു.പി സ്‌കൂൾ

Jun 18, 2026 12:42 PM

പ്രതീകാത്മക ഫിഫ വേൾഡ് കപ്പ് മത്സരവുമായി മുട്ടുങ്ങൽ സൗത്ത് യു.പി സ്‌കൂൾ

ഫിഫ വേൾഡ് കപ്പ് മത്സരവുമായി മുട്ടുങ്ങൽ സൗത്ത് യു.പി...

Read More >>
വടകര റൂറൽ ജില്ലാ പൊലീസ് മേധാവിയായി മെറിൻ ജോസഫ് ചുമതലയേറ്റു

Jun 18, 2026 10:59 AM

വടകര റൂറൽ ജില്ലാ പൊലീസ് മേധാവിയായി മെറിൻ ജോസഫ് ചുമതലയേറ്റു

വടകര റൂറൽ ജില്ലാ പൊലീസ് മേധാവിയായി മെറിൻ ജോസഫ്...

Read More >>
Top Stories

News Roundup