പ്രതീകാത്മക ഫിഫ വേൾഡ് കപ്പ് മത്സരവുമായി മുട്ടുങ്ങൽ സൗത്ത് യു.പി സ്‌കൂൾ

പ്രതീകാത്മക ഫിഫ വേൾഡ് കപ്പ് മത്സരവുമായി മുട്ടുങ്ങൽ സൗത്ത് യു.പി സ്‌കൂൾ
Jun 18, 2026 12:42 PM | By Fidha Parvin
#latest news #Muttungal South UP School #FIFA World Cup

ചോറോട്: (vatakara.truevisionnews.com) കുട്ടികൾക്ക് പ്രതീകാത്മക ഫിഫ വേൾഡ് കപ്പ് മത്സരമൊരുക്കി  മുട്ടുങ്ങൽ സൗത്ത് യു.പി.സ്‌കൂൾ സ്പോർട്‌സ് ക്ലബ് .ലോകകപ്പ് ഫുട്ബോൾ ആരവത്തിനിടെ സ്‌കൂൾ കുട്ടികളെ ബ്രസീൽ,അർജൻ്റീന, ജർമ്മനി,മൊറോക്കൊ ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, ഉറുഗ്വെ,പോർച്ചുഗൽ നെതർലാൻ്റ്സ്, ക്രൊയേഷ്യ,ബെൽജിയം എന്നിങ്ങനെ വിശ്വപ്രസിദ്ധ ടീമുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്.

പെൺകുട്ടികൾ ഉൾപ്പടെ നൂറോളം കുട്ടികൾ മത്സരത്തിൽ ഭാഗവാക്കായി. കോസ്റ്റൽ സി.ഐ കമറുദ്ധീൻ വള്ളിക്കാടൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. എച്ച്.എം.കെ.ജീജ ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിക്ക് പോലീസ് ഓഫീസർമാരായ നിഷാര,അനൂജ് ,നവനീത് എന്നിവരും അദ്ധ്യാപകരായ ശ്രീരാഗ് ആയഞ്ചേരി, അബുലയിസ് കാക്കുനി, ശ്രീരാഗ്.പി, ജിസ്നബാലൻ,സൗമ്യ എൻ, രമിത ആർ നായർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

സ്പോർട്സ് കൺവീനർ ആർ. എം സുബുലുസ്സലാം സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി വി.ഹരികൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ അശ്വിൻ, ബിന്ദു യു.പി,സൗമ്യ എൻ, അഭിനവ്, മുഹ്‌സിൻ കെ, റഫറി അഭിനവ് എം എന്നിവർ ടൂർണ്ണമെൻ്റിന് നേതൃത്വം നൽകി. ജേതാക്കൾ, റണ്ണേഴ്സപ്പ് , ബെസ്റ്റ് ഗോളി, ടോപ് സ്‌കോറർ എന്നിങ്ങനെ ട്രോഫികൾ മൽസരത്തിൽ സജ്ജീകരിച്ചു.

Content Highlight: Muttungal South UP School with FIFA World Cup competition

#latest news #Muttungal South UP School #FIFA World Cup

Next TV

Related Stories
തെളിവ് നശിപ്പിച്ചു ;കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തള്ളി

Jun 18, 2026 01:06 PM

തെളിവ് നശിപ്പിച്ചു ;കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തള്ളി

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം...

Read More >>
വടകര റൂറൽ ജില്ലാ പൊലീസ് മേധാവിയായി മെറിൻ ജോസഫ് ചുമതലയേറ്റു

Jun 18, 2026 10:59 AM

വടകര റൂറൽ ജില്ലാ പൊലീസ് മേധാവിയായി മെറിൻ ജോസഫ് ചുമതലയേറ്റു

വടകര റൂറൽ ജില്ലാ പൊലീസ് മേധാവിയായി മെറിൻ ജോസഫ്...

Read More >>
രാഷ്ട്രീയ ഗൂഢാലോചന; 'കാഫിർ' സ്ക്രീൻഷോട്ട് കേസ് പ്രവർത്തകന്റെ അറസ്റ്റിൽ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി

Jun 18, 2026 10:27 AM

രാഷ്ട്രീയ ഗൂഢാലോചന; 'കാഫിർ' സ്ക്രീൻഷോട്ട് കേസ് പ്രവർത്തകന്റെ അറസ്റ്റിൽ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി

'കാഫിർ' സ്ക്രീൻഷോട്ട് കേസ് പ്രവർത്തകന്റെ അറസ്റ്റിൽ ഡിവൈഎഫ്ഐ പ്രതിഷേധം...

Read More >>
ഷിഗല്ല; പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി വടകര നഗരസഭ

Jun 18, 2026 10:10 AM

ഷിഗല്ല; പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി വടകര നഗരസഭ

ഷിഗല്ല പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി വടകര...

Read More >>
വ്യാജ സ്ക്രീൻഷോർട്ട്; പങ്കാളികളായ മുഴുവൻ പേരെയും പിടികൂടണം- യുഡിഎഫ്

Jun 17, 2026 09:28 PM

വ്യാജ സ്ക്രീൻഷോർട്ട്; പങ്കാളികളായ മുഴുവൻ പേരെയും പിടികൂടണം- യുഡിഎഫ്

വ്യാജ സ്ക്രീൻഷോർട്ട്, പങ്കാളികളായ മുഴുവൻ പേരെയും പിടികൂടണം -...

Read More >>
'ശാസ്ത്ര വായന'; കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ വടകരയിൽ വേറിട്ട വായനദിന പദ്ധതി

Jun 17, 2026 02:10 PM

'ശാസ്ത്ര വായന'; കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ വടകരയിൽ വേറിട്ട വായനദിന പദ്ധതി

കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ വടകരയിൽ വേറിട്ട വായനദിന...

Read More >>
Top Stories

News Roundup

Entertainment News