കർഷകർക്ക് താങ്ങായി; ചോറോട് സഹകരണ ബാങ്ക് കർഷക സേവന കേന്ദ്രം ആരംഭിച്ചു

കർഷകർക്ക് താങ്ങായി; ചോറോട് സഹകരണ ബാങ്ക് കർഷക സേവന കേന്ദ്രം ആരംഭിച്ചു
Jun 28, 2026 10:53 AM | By Anusree vc
#Latest News #Chorode Cooperative Bank #Chorode

ഒഞ്ചിയം: (https://vatakara.truevisionnews.com/) ചോറോട് സഹകരണ ബാങ്ക് മലോൽ മുക്കിൽ കർഷക സേവന കേന്ദ്രം ആരംഭിച്ചു. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കാർഷികോപകരണങ്ങൾ, രാസ-ജൈവ വളങ്ങൾ, കീടനാശിനികൾ, വിത്തുകൾ, പൂച്ചട്ടികൾ എന്നിവ നിയന്ത്രിത വിലയിൽ വിതരണം ചെയ്യുകയാണ് കർഷക സേവന കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.

സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ പി. സതീഷ് ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി. ദിനേശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകരായ പുത്തൻപുരയിൽ ബാലക്കുറുപ്പിനെയും ബാലകൃഷ്ണൻ മാസ്റ്ററെയും വടകര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ടി.എം. രാജനും ബാങ്ക് വൈസ് പ്രസിഡൻ്റ് ബി. മധുവും ചേർന്ന് ആദരിച്ചു.

വിത്ത് വിതരണോദ്ഘാടനം ചോറോട് കൃഷി ഓഫീസർ ഒ.പി. മുബാറക്ക് നിർവഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. ബിന്ദു, ചോറോട് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ഗോപാലകൃഷ്ണൻ, കെ.കെ. സദാശിവൻ, രേഷ്മ പായോളത്തിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിന് എൻ. നിധിൻ സ്വാഗതവും മനോജ് താപു നന്ദിയും പറഞ്ഞു.

Content Highlight: Chorode Co-operative Bank, Farmer Service Centre, Onchiyam

#Latest News #Chorode Cooperative Bank #Chorode

Next TV

Related Stories
ലഹരിക്കെതിരെ ഒറ്റക്കെട്ട്; മടപ്പള്ളി വിഎച്ച്എസ്എസ്സിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു

Jun 28, 2026 11:32 AM

ലഹരിക്കെതിരെ ഒറ്റക്കെട്ട്; മടപ്പള്ളി വിഎച്ച്എസ്എസ്സിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു

മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ , ലഹരിവിരുദ്ധ പരിപാടികൾ,...

Read More >>
എസ്എൻഡിപി നേതാവ് പി.എം. രവീന്ദ്രന്റെ വിയോഗം; അനുശോചനമറിയിച്ച് വടകരയിലെ സാമൂഹിക-രാഷ്ട്രീയ നേതാക്കൾ

Jun 27, 2026 11:20 PM

എസ്എൻഡിപി നേതാവ് പി.എം. രവീന്ദ്രന്റെ വിയോഗം; അനുശോചനമറിയിച്ച് വടകരയിലെ സാമൂഹിക-രാഷ്ട്രീയ നേതാക്കൾ

എസ് എൻ ഡി പി നേതാവും വടകരയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പി എം രവീന്ദ്രൻ്റെ വിയോഗം,അനുശോചനം...

Read More >>
വാദം നീളുന്നു; കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

Jun 27, 2026 04:06 PM

വാദം നീളുന്നു; കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി...

Read More >>
പ്രതിഷേധം ;തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ നടത്തി

Jun 27, 2026 01:28 PM

പ്രതിഷേധം ;തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ നടത്തി

തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ...

Read More >>
Top Stories

News Roundup

Entertainment News