#Latest News #Kadatha Nadu Kalari #Nadapuram
നാദാപുരം: (nadapuram.truevisionnews.com) കടത്തനാട് കളരി സംഘം വർഷകാല കളരി പരിശീലന ക്ലാസുകൾ ആരംഭിച്ചു. കേരള ഫോക്ക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി.വി ലവ് ലിൻ ഉദ്ഘാടനം ചെയ്തു. തൂണേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പി സുധ അധ്യക്ഷത വഹിച്ചു.

വത്സരാജ് മണലാട്ട്, കെ കെ ബിജു, പവിത്രൻ , മനോജൻ പിള്ളാടിന്റ വിട,പ്രേമൻ ഗുരുക്കൾ എന്നിവർ സംസാരിച്ചു. പ്ലസ് ടു, എസ്.എസ്.എൽ.സി, എൽ.എസ്.എസ് വിജയി കൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു. പി.വി ലവ് ലിന് കളരി സംഘത്തിന്റെ ഉപഹാരം ഇല്ലത്ത് പാറു അമ്മ വിതരണം ചെയ്തു.



കുട്ടികൾക്കും, സ്‌ത്രീകൾക്കും , പുരുഷന്മാർക്കും പ്രത്യേകം ക്ലാസുകൾ സംസ്ഥാന ഫോക് ലോർ അവാർഡ് ജേതാക്കളായ പ്രേമൻ ഗുരിക്കളുടെയും , പത്നി കൃഷ്ണ പ്രിയയുടെയും നേതൃത്വത്തിലാണ് നടക്കുന്നത്. കുട്ടികളുടെ പ്രദർശന പരിപാടിയും അരങ്ങേറി.
Content Highlight: Kadatha Nadu Kalari group begins year-round training












































