#Latest News #Job Training #Snehatheeram Residence Association #Nadapuram
നാദാപുരം : (nadapuram.truevisionnews.com) എൽഇഡി ബൾബ് റിപ്പയറിംഗ്, ചൂടാറാപ്പെ ട്ടി പരിചയപ്പെടുത്തൽ, സോപ്പ് നിർമ്മാണം എന്നിവയിൽ സ്നേഹതീരം റസിഡൻസ് അസോസിയേഷനുമായ് കൂടി ചേർന്ന് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.
പ്രഫ. ഒവി അശോകൻ മാസ്റ്ററുടെ ഗൃഹാങ്കണത്തിൽ നടന്ന ശിൽപ്പശാല നാദാപുരം ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ജയലക്ഷ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു. റസിഡന്റ് അസോസിയേഷൻ ജനറൽ സെക്രടറി ഒവി അശോകൻ അധ്യക്ഷനായി. എ വിനോദൻ ആശംസകൾ അർപ്പിച്ചു. പരിഷത്ത് നാദാപുരം മേഖലാ കമ്മിറ്റിയംഗം ടി സുമേഷ് പരിപാടി വിശദീകരിച്ചു.
അസോസിയേഷനിലെ അംഗങ്ങളുടെ SSLC, +2 വിജയികളെ ചടങ്ങിൽ ആദരിച്ചു. പരിഷത്ത് ജില്ലാപ്രസിഡന്റ്,വികെ ചന്ദ്രൻ മാസ്റ്റർ, ജില്ലാക്കമ്മിറ്റിയംഗംകെ.ടി.കെ ചാന്ദിനി , കല്ലാച്ചി സൗത്ത് യൂനിറ്റ് പ്രസിഡന്റ് ചന്ദ്രൻ സയന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
113ഓളം പേർ പങ്കെടുത്ത ശിൽപ്പശാലയ്ക്കു പരിഷ്ത്ത് കല്ലാച്ചി യൂനിറ്റ് സെക്രട്ടറി അശോകൻ തണൽ സ്വാഗതവും,സ്നേഹതീരം റസിഡന്റ് അസോസിയേഷൻ പ്രസിഡന്റും പരിഷത്ത് കല്ലാച്ചിയൂനിറ്റ് പ്രസിഡന്റുമായ മോഹൻദാസ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Content Highlight: Snehatheeram Residence Association Job Training
#Latest News #Job Training #Snehatheeram Residence Association #Nadapuram











































