പുസ്തക പ്രകാശനം; അജ്മൽ ഇംപാലയുടെ 'ഓർമ്മകളുടെ പെരുമഴക്കാലം' പ്രകാശനം ചെയ്തു

പുസ്തക പ്രകാശനം;  അജ്മൽ ഇംപാലയുടെ 'ഓർമ്മകളുടെ പെരുമഴക്കാലം' പ്രകാശനം ചെയ്തു
Jun 30, 2026 03:11 PM | By Fidha Parvin
#Latest news #Ajmal Impala #Book release #Vadakara

വടകര : (vatakara.truevisionnews.com) വടകരയിൽ നിന്ന് മലയാള സിനിമയിലേക്ക് എത്തുകയും ഇരുപത്തഞ്ചോളം സിനിമകളിൽ സ്‌റ്റിൽ ഫോട്ടോഗ്രാഫറാവുകയും ചെയ്ത പ്രശസ്‌ത ഫോട്ടോഗ്രാഫർ അജ്മൽ ഇംപാല മലയാള സിനിമയിലെ പ്രശസ്ത താരങ്ങളായ മധുവും മമ്മൂട്ടിയും നയൻതാരയും കാവ്യാ മാധവനും ഉൾപ്പെടെ പ്രമുഖരുടെ ഫോട്ടോ പകർത്തിയ അനുഭവങ്ങൾ ചേർത്ത് എഴുതിയ ഓർമ്മകളുടെ പെരുമഴക്കാലം എന്ന പുസ്‌തകത്തിൻ്റെ പ്രകാശനം വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ പ്രേംകുമാർ വടകരക്ക് പുസ്തകം നൽകി പ്രകാശനം നിർവ്വഹിച്ചു.

അശ്വന്ത് ബട്ടർഫ്ളൈ പുസ്തകപരിചയം നടത്തി. പ്രശസ്ത ഹിന്ദുസ്ഥാനി തബ്‌ലിസ്‌റ്റ് റോഷൻ ഹാരിസ്  കവയത്രി മിഥുന സജിൻ പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ മുബഷീർ വാരാണസി വിജയൻ പെരിങ്ങാട് അഖിൽ രാജ് വടകര റജിമോൻ അബ്ദുൾ സലാം തട്ടാച്ചേരി അജിത് കുമാർ തുഷാര എന്നിവർ സംസാരിച്ചു തുടർന്ന് റോഷൻ ഹാരിസും പ്രേം കുമാർ വടകരയും ചേർന്ന് ലൈഫ് ഓഫ് മ്യൂസിക് സംഗീത പരിപാടി അവതരിപ്പിച്ചു .

Content Highlight: Ajmal Impala's 'The Rainy Season of Memories' released

#Latest news #Ajmal Impala #Book release #Vadakara

Next TV

Related Stories
 കാഫിർ സ്ക്രീൻഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന്‍റെ റിമാൻഡ് നീട്ടണമെന്ന് എസ്ഐടി

Jun 30, 2026 02:52 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന്‍റെ റിമാൻഡ് നീട്ടണമെന്ന് എസ്ഐടി

വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്കറിന്‍റെ റിമാൻഡ് നീട്ടണമെന്ന്...

Read More >>
ലഹരിക്കെതിരെ ഒരു ഗോൾ ; മുട്ടുങ്ങൽ സ്കൂളിൽ ലഹരിവിരുദ്ധ റാലിയും ബോൾ ഡാൻസും സംഘടിപ്പിച്ചു

Jun 30, 2026 12:57 PM

ലഹരിക്കെതിരെ ഒരു ഗോൾ ; മുട്ടുങ്ങൽ സ്കൂളിൽ ലഹരിവിരുദ്ധ റാലിയും ബോൾ ഡാൻസും സംഘടിപ്പിച്ചു

മുട്ടുങ്ങൽ സ്കൂളിൽ ലഹരിവിരുദ്ധ റാലിയും ബോൾ ഡാൻസും...

Read More >>
'ഓപ്പറേഷൻ മൺസൂൺ': വില്ല്യാപ്പള്ളി, തിരുവള്ളൂർ മേഖലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന

Jun 30, 2026 12:08 PM

'ഓപ്പറേഷൻ മൺസൂൺ': വില്ല്യാപ്പള്ളി, തിരുവള്ളൂർ മേഖലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന

വില്ല്യാപ്പള്ളി, തിരുവള്ളൂർ മേഖലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക...

Read More >>
Top Stories

News Roundup

GCC News