മുൻവിരോധം: നാദാപുരത്ത് വീട്ടിൽ കയറി അക്രമം; വീട്ടുപകരണങ്ങൾ ഉൾപ്പെടെ നശിപ്പിച്ചു, കേസെടുത്ത് പോലീസ്

മുൻവിരോധം: നാദാപുരത്ത് വീട്ടിൽ കയറി അക്രമം; വീട്ടുപകരണങ്ങൾ ഉൾപ്പെടെ നശിപ്പിച്ചു, കേസെടുത്ത് പോലീസ്
Jun 30, 2026 01:41 PM | By Krishnapriya S R
#Latest News #Nadapuram #Police Case #Trespassing And Violence

നാദാപുരം: (nadapuram.truevisionnews.com) വീട് അതിക്രമിച്ചുകയറി പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തു.വിഷ്ണുമംഗലം സ്വദേശി തെക്കേമീത്തലെ കണ്ടിയിൽ മണിയുടെ വീട്ടിലാണ് അതിക്രമം നടന്നത്. ജൂൺ 26-ന് രാത്രി 10.40-ഓടെയാണ് സംഭവം. സംഭവത്തിൽ വിഷ്ണുമംഗലം സ്വദേശി മീത്തലെ കണ്ടിയിൽ നാണുവിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

മുൻവിരോധത്തെത്തുടർന്ന് പരാതിക്കാരന്റെ വീട്ടുമുറ്റത്തേക്ക് പ്രതി അതിക്രമിച്ചുകയറിയെന്നാണ് പരാതി. വീട്ടുമുറ്റത്തുണ്ടായിരുന്ന ഫൈബർ കസേര ഉയർത്തിക്കാട്ടി പ്രതി പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, കസേര നിലത്തടിച്ച് തകർക്കുകയും ചെയ്തു.

സംഭവത്തിൽ ഏകദേശം 500 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. 

Content Highlight: Violence after house break-in in Nadapuram

#Latest News #Nadapuram #Police Case #Trespassing And Violence

Next TV

Related Stories
നാദാപുരത്ത് ബൈക്ക് യാത്ര ചോദ്യം ചെയ്തതിന് യുവാവിന് കുത്തേറ്റു; പോലീസ് കേസെടുത്തു

Jun 30, 2026 01:10 PM

നാദാപുരത്ത് ബൈക്ക് യാത്ര ചോദ്യം ചെയ്തതിന് യുവാവിന് കുത്തേറ്റു; പോലീസ് കേസെടുത്തു

നാദാപുരത്ത് ബൈക്ക് യാത്ര ചോദ്യം ചെയ്തതിന് യുവാവിന്...

Read More >>
ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കന്ററി സ്കൂളിൽ 'പ്രയാണം' ശിൽപശാല സംഘടിപ്പിച്ചു

Jun 30, 2026 12:52 PM

ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കന്ററി സ്കൂളിൽ 'പ്രയാണം' ശിൽപശാല സംഘടിപ്പിച്ചു

ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കന്ററി സ്കൂസ്കൂളിൽ 'പ്രയാണം' ശിൽപശാല...

Read More >>
നാദാപുരത്ത് കടത്തനാട് കളരിസംഘത്തിന്റെ വർഷകാല പരിശീലനം തുടങ്ങി

Jun 30, 2026 12:41 PM

നാദാപുരത്ത് കടത്തനാട് കളരിസംഘത്തിന്റെ വർഷകാല പരിശീലനം തുടങ്ങി

നാദാപുരത്ത് കളരിസംഘത്തിന്റെ വർഷകാല പരിശീലനം...

Read More >>
ലഹരി വിരുദ്ധ ദിനം: ക്രസന്റ് ഹയർ സെക്കൻ്ററി സ്‌കൂളിൽ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു

Jun 30, 2026 12:17 PM

ലഹരി വിരുദ്ധ ദിനം: ക്രസന്റ് ഹയർ സെക്കൻ്ററി സ്‌കൂളിൽ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു

ലഹരി ക്രസന്റ് ഹയർ സെക്കൻ്ററി സ്‌കൂളിൽ ബോധവൽക്കരണ...

Read More >>
Top Stories

News Roundup

GCC News

Entertainment News