Jun 30, 2026 12:01 PM

#Latest News #Edachery #Exercise Center

എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് മുകളിൽ പ്രവർത്തിച്ചിരുന്ന വ്യായാമ കേന്ദ്രം വീണ്ടും അടച്ചുപൂട്ടിയ നിലയിൽ. ലക്ഷക്കണക്കിന് രൂപയുടെ വിലപിടിപ്പുള്ള വ്യായാമ ഉപകരണങ്ങൾ പരിപാലനമില്ലാതെ തുരുമ്പെടുത്ത് നശിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

2020-2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ വ്യായാമ കേന്ദ്രം ആരംഭിച്ചത്. കോവിഡ് കാലത്ത് നിർത്തിവെച്ച പ്രവർത്തനം, മുൻ വാർഡ് മെമ്പറും യൂത്ത് കോൺഗ്രസ് നേതാവുമായ നിജേഷ് കണ്ടിയിലിന്റെ ഇടപെടലുകളെത്തുടർന്ന് പിന്നീട് പുനരാരംഭിച്ചിരുന്നു. എന്നാൽ, ഏകദേശം ഒരു വർഷമായി കേന്ദ്രം പൂർണമായും അടഞ്ഞു കിടക്കുകയാണ്.

കേന്ദ്രത്തിന്റെ പ്രവർത്തനം വീണ്ടും ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിജേഷ് കണ്ടിയിൽ മെഡിക്കൽ ഓഫീസർക്കും പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിമാർക്കും പരാതി നൽകിയിട്ടുണ്ട്. വ്യായാമ കേന്ദ്രം ഉടൻ തുറന്നു പ്രവർത്തിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇരിങ്ങണ്ണൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രമേശൻ മാസ്റ്റർ ആവശ്യപ്പെട്ടു.

എം.സി. വിജയൻ, ശ്രീധരൻ മാസ്റ്റർ എന്നിവരും വിഷയത്തിൽ അതൃപ്തി രേഖപ്പെടുത്തി. സർക്കാർ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച പൊതുസൗകര്യം അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശവാസികൾക്കിടയിലുള്ളത്.

Content Highlight: The exercise center in Edachery is out of operation

#Latest News #Edachery #Exercise Center

Next TV

Top Stories










News Roundup






GCC News






Entertainment News