#Latest News #Vanimel #Awareness Session #Crescent Higher Secondary School
വാണിമേൽ: (nadapuram.truevisionnews.com) ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വാണിമേൽ ക്രസന്റ് ഹയർ സെക്കൻ്ററി സ്‌കൂളിൽ 'ഓപ്പറേഷൻ തുഫാൻ' ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ലഹരിക്കെതിരെ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി നടന്ന പരിപാടിയിൽ കെ.പി റഷീദ് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത വിദ്യാർത്ഥികൾക്ക് ബിജു ലഹരി വിരുദ്ധ ക്ലാസുകൾ കൈകാര്യം ചെയ്തു. കൂടാതെ, ലഹരി വിരുദ്ധ ഡോക്യുമെന്ററി പ്രദർശനവും സ്‌കൂളിൽ സംഘടിപ്പിച്ചിരുന്നു. ശ്രുതി ടീച്ചർ എഴുതിയ വരികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും, തുഫാൻ ഷൂട്ടൗട്ട് മത്സരവും പരിപാടിക്ക് കൂടുതൽ നിറം പകർന്നു. എം.എ.വാണിമേൽ, ഫൈസൽ ചുഴലിക്കര, റഷീദ് കൊടിയുറ, മുഹമ്മദ് സയാൻ, ഇഷാൻ പ്രകാശ്, പാർവണ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.
Content Highlight: Awareness session on drug abuse at Crescent Higher Secondary School
#Latest News #Vanimel #Awareness Session #Crescent Higher Secondary School












































