#Latest News #Nadapuram #Kadathanadu Kalarisangham #Annual Training
നാദാപുരം: (nadapuram.truevisionnews.com) കടത്തനാട് കളരിസംഘത്തിന്റെ നേതൃത്വത്തിൽ പുതിയ വർഷകാല പരിശീലന ക്ലാസുകൾക്ക് നാദാപുരത്ത് തുടക്കമായി. പി.വി. ലവ്ലിൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സുധ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രേമൻ ഗുരുക്കൾ, വത്സരാജ് മണലാട്ട്, കെ.കെ. ബിജു, പവിത്രൻ, മനോജൻ പിള്ളാടിന്റ് വിട എന്നിവർ സംസാരിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. കൂടാതെ, പി.വി. ലവ്ലിനുള്ള കളരിസംഘത്തിന്റെ ഉപഹാരം ഇല്ലത്ത് പാറു അമ്മ സമ്മാനിച്ചു. ഫോക്ലോർ അവാർഡ് ജേതാക്കളായ പ്രേമൻ ഗുരുക്കളുടെയും കൃഷ്ണപ്രിയയുടെയും നേതൃത്വത്തിലാണ് ഇത്തവണത്തെ പരിശീലന ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം പരിശീലന വിഭാഗങ്ങൾ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ കളരി പ്രദർശനവും നടന്നു.
Content Highlight: Monsoon training of Kalarisangh in Nadapuram
#Latest News #Nadapuram #Kadathanadu Kalarisangham #Annual Training












































