Jun 30, 2026 01:10 PM

#Latest News #Nadapuram Police Case #Young Man Stabbed

നാദാപുരം: (nadapuram.truevisionnews.com)  ബൈക്കിൽ ഇരിക്കുകയായിരുന്ന യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. തൂണേരി സ്വദേശി മുഹമ്മദ് ആഷിഖിനാണ് കുത്തേറ്റത്. ജൂൺ 28-ന് രാത്രി 7.10-ഓടെ ഒലിപ്പിൽ പീടികയിലെ മദീന സ്റ്റോറിന് സമീപമാണ് സംഭവം നടന്നത്. മുഹമ്മദലി എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചുപോയതിനെ ആഷിഖ് ചോദ്യം ചെയ്തതാണ് സംഭവത്തിന് കാരണമായത്. ഇതിലുള്ള വിരോധം കാരണം പ്രതി യുവാവിനെ ആക്രമിക്കുകയായിരുന്നു.

കൈയിൽ കരുതിയ കത്തികൊണ്ട് യുവാവിന്റെ മുഖത്ത് കുത്തുകയായിരുന്നുവെന്നും, യുവാവ് തടഞ്ഞില്ലായിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രീതിയിലുള്ള ആക്രമണമാണ് ഉണ്ടായതെന്നും പരാതിയിൽ പറയുന്നു.

ആക്രമണത്തിന് ശേഷം പ്രതി യുവാവിനെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായും പരാതിയിലുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlight: Youth stabbed for questioning bike ride in Nadapuram

#Latest News #Nadapuram Police Case #Young Man Stabbed

Next TV

Top Stories










News Roundup






Entertainment News