#DYFI leader #Hanging #Suicide #Vatakarasuicidecase
വടകര: (https://vatakara.truevisionnews.com/) വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിവൈഎഫ്ഐ വടകര നോർത്ത് മേഖല സെക്രട്ടറി പുറങ്കര അമാനസ് വളപ്പിൽ മുട്ടൻ വിഎം സുമേഷ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.
സുമേഷിൻ്റെ ഉടമസ്ഥതയിലുള്ള എക്സ്പോ അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിനുള്ളിലെ സീലിംഗിലെ ഹൂക്കിൽ ഒരു പ്ളാസ്റ്റിക് കയറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മാനസിക വിഷമമാണ് ആത്മഹത്യക്ക് പിന്നിലെന്ന് എഫ് ഐ ആറിൽ പറയുന്നു . മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ : സുരേന്ദ്രൻ അമ്മ : വത്സല ( ആശ വർക്കർ ) ഭാര്യ : സ്വാതി ( അധ്യാപിക പുറങ്കര ജെബി സ്‌കൂൾ). മക്കൾ : ധ്രുപത് , സഹോദരൻ : സുധീഷ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Highlight: DYFI leader found hanging in Vadakara














































