#Latest news #Kafir screenshot case #Jithin Bhaskar #DYFI leader #Cancel bail
വടകര : (vatakara.truevisionnews.com) വടകര 'കാഫിർ' സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കോടതിയെ സമീപിച്ചു.
ജിതിൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. തിരുവള്ളൂരിൽ ജിതിന് നൽകിയ സ്വീകരണത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളും ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റിലെ വെല്ലുവിളികളും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ജാമ്യം നേടി പുറത്തിറങ്ങിയ ജിതിന് തിരുവള്ളൂരിൽ നൽകിയ സ്വീകരണത്തിനിടെ യുഡിഎഫിന്റെ ബോർഡുകൾ സിപിഎം പ്രവർത്തകർ നശിപ്പിച്ചിരുന്നു. ഈ അക്രമക്കേസിൽ ജിതിനെയും പൊലീസ് പ്രതിചേർത്തിട്ടുണ്ട്.
കൂടാതെ, 200 പേർക്ക് താൻ സ്‌ക്രീൻഷോട്ട് അയച്ചെന്ന ആരോപണം, 10 പേർക്കെങ്കിലും അയച്ചതായി തെളിയിക്കാൻ കഴിയുമോ എന്ന് ജിതിൻ ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചിരുന്നു. എന്നാൽ 'തിരുവള്ളൂർ കൂട്ടായ്മ' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ താൻ സ്‌ക്രീൻഷോട്ട് ഫോർവേഡ് ചെയ്തതായി പിന്നീട് ജിതിൻ തന്നെ സമ്മതിക്കുകയും ചെയ്തു.


ജാമ്യത്തിലിരിക്കെ അന്വേഷണസംഘത്തെ വെല്ലുവിളിക്കുകയും മറ്റൊരു കേസിൽ പ്രതിയാവുകയും ചെയ്ത സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എസ്.ഐ.ടി കോടതിയെ സമീപിച്ചത്. നേരത്തെ യൂത്ത് കോൺഗ്രസും ഈ ആവശ്യം ഉന്നയിച്ചിരുന്നു.
Content Highlight: SIT moves court to cancel bail of DYFI leader Jithin Bhaskar in the 'Kafir' screenshot case
#Latest news #Kafir screenshot case #Jithin Bhaskar #DYFI leader #Cancel bail















































