അരൂർ: (nadapuramnews.in) ശക്തമായ മഴയിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. കല്ലുമ്പുറത്ത് ഭാഗികമായി വൈദ്യുതി വിതരണം നിലച്ചു. മലമൽ കിഴക്കയിൽ ഭാഗത്താണ് ഇന്ന് ഉച്ചക്ക് മരം വീണത്.
3 വൈദ്യുതി പോസ്റ്റുകളാണ് തകർന്നത്. ഇതിനെ തുടർന്ന് മേഖലയിൽ ഭാഗികമായി വൈദ്യുതി വിതരണം നിലച്ചു. മരം നാട്ടുകാർ മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. വാഹനങ്ങളോ കാൽനട യാത്രാക്കാരോ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
#tree #fell #electricity postes #broken #Aroor










































