നാദാപുരം: (nadapuramnews.in) തൂണേരി പഞ്ചായത്തിലെ പേരോട് പുഴയോരത്ത് പുലിയിറങ്ങിയെന്ന് വ്യാപകമായ അഭ്യൂഹം. പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാർ.
നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഇന്ന് വൈകിട്ടാണ് പേരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിനയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
പുലിയുടെ കാൽപ്പാടുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കാട്ടുപൂച്ചയാകൻ സാധ്യയുണ്ടെന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരത്തിൽ പരിഭ്രാന്തി പടർന്ന സാഹചര്യത്തിൽ പുഴയോരത്ത് വരുമ്പോൾ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്
#tiger #rumor #comeout #forestdepartment #officials #started #investigation

































