നാദാപുരം: (nadapuramnews.in) കേര കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി നാദാപുരം ഗ്രാമ പഞ്ചായത്ത് കേര സമിതിയുടെ ആഭിമുഖ്യത്തിൽ കേര രക്ഷാവാരം ആചരിക്കുന്നു.
ഗ്രാമ പഞ്ചായത്തിലെ കേര കർഷഷകർക്ക് വളം കുമ്മായം പയർവിത്ത് എന്നിവ കേരഗ്രാമം പദ്ധതിയിലുൾപ്പെടുത്തി നൽകുന്നതാണ് . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പയർ വിത്തിട്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
അഖില മര്യാട്ട്, കെ പി കുമാരൻ, കണേക്കൽ അബ്ബാസ്, കൃഷി ഓഫീസർ സജീറ ചാത്തോത്ത്, കെ ടി കെ ചന്ദ്രൻ, വി പി ഗോപാലൻ, ഇബ്രാഹിം പുളിയച്ചേരി, കരിമ്പിൽ വസന്ത എന്നിവർ സംബന്ധിച്ചു.
#seed #sown #KeraRaksha #Week #conducted

































