നാദാപുരം: (nadapuramnews.in) ആൾ കേരള ഗോൾഡ് സിൽവ്വർ മർച്ചന്റ് അസോസ്സിയേഷൻ നാദാപുരം മേഖല കമ്മറ്റി സംഘടിപ്പിച്ച ഓണം സ്വർണ്ണോത്സവം സമ്മാന പദ്ധതിയിൽ കല്ലാച്ചി ഗോൾഡ് പാലസിൽ നിന്നും പർച്ചേസ് ചെയ്ത പാലോഞ്ചോല മലയിൽ മാണി അർഹയായി.
രണ്ടാം സമ്മാനം സായന്തന ലക്ഷ്മി. കൊയിലോത്ത് ( അനുപമ ജ്വല്ലറി നാദാപുരം) മൂന്നാം സമ്മാനം ശ്രീദേവ് മുള്ളമ്പത്ത്( ശ്രീകാന്ത് ജ്വല്ലറി വാണിമേൽ) നാലാം സമ്മാനം ദേവകി വളയം ( റിയാൽ കിഡ്‌സ് ഗോൾഡ് വളയം) എന്നിവർ അർഹരായി.
AKGSMA കോഴിക്കോട് ജില്ലാ പ്രസിഡന്റ് അർജ്ജുൻ ഗയ്ക്ക് വാദ്, ജില്ലാ വർക്കിങ്ങ് പ്രസിഡന്റ് ദിനേശൻ എം സി KVVES, നാദാപുരം മണ്ഡലം പ്രസിഡന്റ് കണേക്കൽ അബ്ബാസ്, യൂനിറ്റ് പ്രസിഡന്റ്, നാസ്സർ കെ വി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഓണം സ്വർണ്ണോത്സവത്തോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിൽ ഒട്ടേറെ പേർ പ്രോൽത്സഹനസമ്മാനങ്ങൾക്കും അർഹരായിട്ടുണ്ട്.
#OnamSwarnatsavam2023 #Activa #Kallachi #native










































