നാദാപുരം: (nadapuramnews.com) ചേലക്കാട് പൗർണമി വായന ശാല ഭാഗത്ത് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടി ഉർജിതമാക്കി പഞ്ചായത്ത്. ഒപ്പം ആരോഗ്യവകുപ്പ് നേതൃത്വത്തിൽ പ്രദേശത്തെ അമ്പതിലധികം വീടുകളിൽ ക്ലോറിനേഷൻ നടത്തുകയും . മുഴുവൻ വീടുകളിലും രോഗ പ്രതിരോധ ബോധവൽക്കരണം നടത്തി നോട്ടീസ് നൽകുകയും ചെയ്തു .
അതുപോലെ പ്രവർത്തനം അവലോകനം ചെയ്യാനും തുടർനടപടികൾക്കുമായി പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. റോഡരികിലെ ശീതളപാനീയ വിൽപ്പന നിരോധിക്കും. യോഗത്തിൽ വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സി കെ നാസർ, എം സി സു ബൈർ, പഞ്ചായത്ത് സെക്രട്ടറി എന്റെ ഷമില, എച്ച്ഐ സുരേ ന്ദ്രൻ കല്ലേരി, പഞ്ചായത്ത് എച്ച്ഐ കെ സതീഷ് ബാബു എന്നിവർ സംസാരിച്ചു.
#Jaundice #Nadapuram #panchayath #urgent #measures










































