നാദാപുരം: [nadapuram.truevisionnews.com] നാദാപുരം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഷാഫി പറമ്പിൽ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.
നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാകുനി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ വി.വി. റിനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് മുഖ്യാതിഥിയായിരുന്നു.
എം.പി. സൂപ്പി, പി.പി. അനന്തൻ, കെ.വി. സാജിദ്, മുഹമ്മദ് നാമത്ത്, പുത്തലത്ത് അഷ്റഫ്, ഉബൈദ് സി.എച്ച് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. പ്രദേശത്തെ വെളിച്ചക്കുറവി പരിഹരിക്കാനായി എംപി ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് അത്യാധുനിക രീതിയിലുള്ള മിനി മാസ്റ്റ് ലൈറ്റ് വാർഡിൽ സജ്ജീകരിച്ചത്.
Mini mast light inaugurated










































