വാണിമേൽ: [nadapuram.truevisionnews.com] വടകര തണലിന്റെ സഹകരണത്തോടെ ഭൂമിവാതുക്കൽ കൊപ്രക്കളത്തിൽ പൂർത്തിയാക്കിയ ബ്രദേഴ്‌സ് ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം അടുത്ത മാസം 15-ന് നടക്കും.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സെന്റർ നാടിന് സമർപ്പിക്കുന്നത്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി താവോട്ട് ആലി ഹസൻ ഹാജി ചെയർമാനായും പി.പി. അമ്മദ് മാസ്റ്റർ വർക്കിങ് ചെയർമാനായും പി. ഷൗക്കത്തലി കൺവീനറായും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
സ്വാഗതസംഘം രൂപീകരണ യോഗം വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പി. ഷൗക്കത്തലി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്. മുഹമ്മദ് സ്വാഗതം ആശംസിച്ചു. വി.എം. ഖാലിദ് പാനൽ അവതരിപ്പിച്ചു.
യോഗത്തിൽ ജനപ്രതിനിധികളായ ബിനില സത്യൻ, കെ.പി. രാജീവൻ, ടി.സി. ഹസീന, അഷ്റഫ് കൊറ്റാല, പി.പി. സൗദ, കെ.ടി. ബാബു എന്നിവരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.കെ. മജീദ്, ചീക്കപ്പുറത്ത് മൊയ്‌തു, ടി.വി. ആണ്ടി മാസ്റ്റർ, കളത്തിൽ കുഞ്ഞാലി മാസ്റ്റർ, സി.പി.സി. ആലിക്കുട്ടി, വ്യാപാരി പ്രതിനിധി കെ.വി. ജലീൽ തുടങ്ങിയവരും സംസാരിച്ചു.
Dialysis Center Welcome Team Formed











































