നാദാപുരം: (nadapuramnews.com) ഒരാഴ്ച മുമ്പ് ഭർതൃ ഗൃഹത്തിൽ ആത്മഹത്യ ചെയ്ത അരൂർ പുളിയംവീട് കുനിയിൽ ഷബ്‌നയുടെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും അടിയന്തര മായി അറസ്റ്റ് ചെയ്ത് കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് യു ഡി എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ ആവശ്യപ്പെട്ടു.
ഷബ്നയുടെ വസതിയിൽ എത്തി കുടുംബത്തെ ആശ്വസിപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരി ക്കുകയായിരുന്നു അദ്ദേഹം. തികച്ചും ദാരുണമായ സംഭവമാണ് നടന്നതെന്നും ഷബ്‌ന ഭർതൃ വീട്ടിൽ അനുഭവിച്ച പീഡനത്തിന്റെ സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് കാര്യങ്ങൾ ബോധ്യ മായിട്ടും പൊലീസ് ഇക്കാര്യത്തിൽ സ്വീകരി ക്കുന്ന നിലപാട് അങ്ങേയറ്റം അപലപനീയമാണെന്നും പുന്നക്കൽ വ്യക്തമാക്കി.
നാദാപുരം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ, കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡന്റ് വി പി കുഞ്ഞമ്മദ് മാസ്റ്റർ, സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി നസീർ വളയം, ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നാദാപുരം മണ്ഡലം ചെയർമാൻ എം കെ അഷ്റഫ്, ഗഫൂർ അരൂർ എന്നിവരും പുന്നക്ക ലിനൊപ്പം ഉണ്ടായിരുന്നു.
#Shabna's #death #AhmedPunnakkal #want #justice #family



































.jpeg)





